മംഗളൂരു: വിനോദ സഞ്ചാര വികസനം ഉന്നമിട്ട് മംഗളൂരു പണമ്പൂർ കടൽത്തീരത്ത് ഒഴുകുന്ന പാലം വ്യാഴാഴ്ച കർണാടക നിയമസഭ സ്പീക്കർ യു.ടി.ഖാദർ ഉദ്ഘാടനം ചെയ്തു. 125 മീറ്ററാണ് പാലത്തിന്റെ നീളം. ഒരേസമയം 100 പേർക്ക് കയറാം. തിരകൾക്ക് മുകളിൽ ഒഴുകുന്നതാണ് ഇതിന്റെ ആസ്വാദനം.
150 രൂപയാണ് ടിക്കറ്റ് നിരക്ക്. ദക്ഷിണ കന്നട ജില്ലയിൽ ആദ്യ സംരംഭമാണിത്. ഉഡുപ്പി മൽപെ ബീച്ചിൽ നേരത്തെ ഉണ്ട്. ദിനേന ശരാശരി 5000 സന്ദർശകർ എത്തുന്ന പണമ്പൂർ ബീച്ചിൽ ഈമാസം സന്ദർശകർ 22000 വരെയെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.