ബംഗളൂരു: സുന്ദരമായ സന്തോഷ ജീവിതത്തിന് പ്രവാചകചര്യ പിൻപറ്റണമെന്ന് പേരോട് അബ്ദുറഹിമാൻ സഖാഫി അഭ്യർഥിച്ചു. റബീഉൽ അവ്വൽ ഒന്ന് മുതൽ ബംഗളൂരുവിലെ എസ്.എം.എയുടെ കീഴിൽ നടന്നുവന്ന പ്രവാചക പ്രകീർത്തനങ്ങളുടെ സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇബ്രാഹിം ബാഫഖി തങ്ങൾ പ്രാർഥന നടത്തി. എസ്.എം.എ പ്രസിഡന്റ് അബ്ദുൽ ഹക്കിം അധ്യക്ഷത വഹിച്ചു. കണ്ണൂർ ജില്ല സാന്ത്വനം കമ്മിറ്റി പ്രസിഡന്റ് അബ്ദുൽ റഷീദ് സഖാഫി ഉദ്ഘാടനം ചെയ്തു. എസ്.എം.എ സെക്രട്ടറി അബ്ദുറഹിമാൻ ഹാജി സ്വാഗതം പറഞ്ഞു.
കഴിഞ്ഞ വർഷം സുന്നി വിദ്യാഭ്യാസ ബോർഡ് നടത്തിയ പൊതുപരീക്ഷയിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കിയ വിദ്യാർഥികൾക്കും അവരുടെ അധ്യാപകർക്കും എസ്.എസ്.എ. ഖാദർ ഹാജി മെമ്മോറിയൽ അവാർഡ് വിതരണം ചെയ്തു. സത്താർ മൗലവി വിഷയമവതരിപ്പിച്ചു. പ്രോഗ്രാം കമ്മിറ്റി കൺവീനർ ഹബീബ് നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.