പ്ലാവ് മുറിക്കാൻ അനുമതിക്ക് കൈക്കൂലി; ഫോറസ്റ്റ് ഓഫീസർ അറസ്റ്റിൽ

മംഗളൂരു: പ്ലാവ് മുറിക്കുന്നതിന് അനുമതി ലഭിക്കാൻ 4000 രൂപ കൈക്കൂലി വാങ്ങിയ ഫോറസ്റ്റ് ഓഫീസറെ ലോകായുക്ത പൊലീസ് അറസ്റ്റ് ചെയ്തു. ബൈന്തൂർ സബ് ഡിവിഷൻ ഓഫീസർ കെ.ബങ്കാരപ്പയാണ് അറസ്റ്റിലായത്.

ഷിരൂരിലെ മുഹമ്മദ് അൻവർ ഹസന്റെ പരാതിയെത്തുടർന്നാണ് ലോകായുക്ത കെണിയൊരുക്കിയത്. തന്റെ പട്ടയ ഭൂമിയിലെ പ്ലാവ് മുറിക്കാനുള്ള ലൈസൻസിന് ഓഫീസർ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു.

ലോകായുക്ത മംഗളൂരു ഡിവിഷൻ സൂപ്രണ്ട് എം.എ.നടരാജിന്റെ നിർദേശത്തിൽ ഉഡുപ്പി ലോകായുക്ത ഡിവൈ.എസ്.പി കെ.പ്രകാശിന്റെ നേതൃത്വലുള്ള സംഘമാണ് അറസ്റ്റ് നടത്തിയത്.

Tags:    
News Summary - Forest officer arrested by Lokayukta for bribe in tree-cutting permit case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.