ബംഗളൂരു: കർണാടക മുൻമന്ത്രിയും മലയാളി വ്യവസായിയുമായ ടി. ജോൺ (91) ബംഗളൂരുവിൽ അന്തരിച്ചു. കോട്ടയം വൈക്കം സ്വദേശിയാണ്. വെള്ളിയാഴ്ച ഇന്ദിര നഗറിലെ വസതിയിലായിരുന്നു മരണം. ടി. ജോൺ കോളജ് ഉൾപ്പെടെ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും വ്യവസായ സ്ഥാപനങ്ങളുടെയും ഉടമസ്ഥനാണ്.
1999-2004 കാലഘട്ടത്തിൽ എസ്.എം. കൃഷ്ണയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാറിൽ ഇന്‍ഫ്രാസ്ട്രക്ചര്‍, സിവില്‍ ഏവിയേഷന്‍ മന്ത്രിയായിരുന്നു. 1950കളില്‍ തോട്ടം മേഖലയായ കുടകിലേക്ക് കുടിയേറിയ ടി. ജോൺ പ്ലാന്റേഷൻ തൊഴിലാളികളുടെ സംഘാടനത്തിലൂടെയാണ് കർണാടക രാഷ്ട്രീയത്തിലേക്ക് കടന്നുവന്നത്. 1977ല്‍ മടിക്കേരി ടൗണ്‍ മുനിസിപ്പാലിറ്റി വൈസ് പ്രസിഡന്റായി. 1999 മുതല്‍ 2005 വരെയും 2009 മുതല്‍ 2015 വരെയും കുടകിനെ പ്രതിനിധാനംചെയ്ത് കര്‍ണാടക നിയമനിര്‍മാണ കൗണ്‍സില്‍ അംഗമായി.
ആരക്കുന്നം പുറക്കാട്ടില്‍ കുടുംബാംഗം പരേതയായ ചാച്ചമ്മയാണ് ഭാര്യ. മക്കള്‍: ഡോ. തോമസ് ജോണ്‍, പോള്‍ ജോണ്‍, ബിജു ജോണ്‍, ഷീല സാമുവേല്‍, ഷിജി. മരുമക്കള്‍: ഡോ. ബോബി തോമസ്, സ്നേഹ, സാം മത്തായി, ബാലു പോള്‍, മെറീന. സംസ്കാരം ശനിയാഴ്ച വൈകീട്ട് മൂന്നിന് ബംഗളൂരു ക്യൂൻസ് റോഡിലെ സെന്റ് മേരീസ് ജെ.എസ്.ഒ കത്തീഡ്രൽ പള്ളിയിലെ ശുശ്രൂഷകള്‍ക്കു ശേഷം ഹൊസൂര്‍ റോഡ് ഇന്ത്യന്‍ ക്രിസ്ത്യന്‍ സെമിത്തേരിയില്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.