മംഗളൂരു: മുൻ മംഗളൂരു മേയർ സുധീർ ഷെട്ടി സ്വന്തം ചെലവിൽ കൊടിയൽബെയിൽ വാർഡിലെ വിവേകനഗറിന് സമീപം നിർധന ദമ്പതികൾക്ക് നിർമിച്ചു നൽകിയ ‘കേശവ സദന’ എന്ന പുതിയ വീടിന്റെ ഉദ്ഘാടനം ഔപചാരികമായ ഗൃഹപ്രവേശന ചടങ്ങോടെ നടത്തി.
കഴിഞ്ഞ വർഷത്തെ കനത്ത മഴയിൽ കെ.വി. ഗണേഷിന്റെ 50 വർഷം പഴക്കമുള്ള ഓട് പാകിയ വീട് തകർന്നു വീണിരുന്നു. ഭാര്യയും നാല് കുട്ടികളുമുള്ള നിർധനനായ ഗണേഷിന് അന്ന് മേയറായിരുന്ന സുധീർ ഷെട്ടി വീട് നിർമിച്ച് നൽകുമെന്ന് വാഗ്ദാനം നൽകിയിരുന്നു. വാക്ക് പാലിച്ച് 12 ലക്ഷം രൂപ ചെലവഴിച്ചാണ് ഷെട്ടി വീട് നിർമിച്ചത്. സുധീർ ഷെട്ടി സൗജന്യമായി നിർമിച്ചു നൽകുന്ന അഞ്ചാമത്തെ വീടാണിത്. മുൻ മന്ത്രി കൃഷ്ണ ജെ പലേമാർ, ഡോ. വാമൻ ഷേണായി, മേയർ മനോജ് കുമാർ, മംഗളൂരു സൗത്ത് എം.എൽ.എ വേദവ്യാസ് കാമത്ത് തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.