ഗണേശന് വീടായി, മുൻ മേയർ സുധീർ ഷെട്ടിയുടെ കനിവിൽ
text_fieldsമംഗളൂരു: മുൻ മംഗളൂരു മേയർ സുധീർ ഷെട്ടി സ്വന്തം ചെലവിൽ കൊടിയൽബെയിൽ വാർഡിലെ വിവേകനഗറിന് സമീപം നിർധന ദമ്പതികൾക്ക് നിർമിച്ചു നൽകിയ ‘കേശവ സദന’ എന്ന പുതിയ വീടിന്റെ ഉദ്ഘാടനം ഔപചാരികമായ ഗൃഹപ്രവേശന ചടങ്ങോടെ നടത്തി.
കഴിഞ്ഞ വർഷത്തെ കനത്ത മഴയിൽ കെ.വി. ഗണേഷിന്റെ 50 വർഷം പഴക്കമുള്ള ഓട് പാകിയ വീട് തകർന്നു വീണിരുന്നു. ഭാര്യയും നാല് കുട്ടികളുമുള്ള നിർധനനായ ഗണേഷിന് അന്ന് മേയറായിരുന്ന സുധീർ ഷെട്ടി വീട് നിർമിച്ച് നൽകുമെന്ന് വാഗ്ദാനം നൽകിയിരുന്നു. വാക്ക് പാലിച്ച് 12 ലക്ഷം രൂപ ചെലവഴിച്ചാണ് ഷെട്ടി വീട് നിർമിച്ചത്. സുധീർ ഷെട്ടി സൗജന്യമായി നിർമിച്ചു നൽകുന്ന അഞ്ചാമത്തെ വീടാണിത്. മുൻ മന്ത്രി കൃഷ്ണ ജെ പലേമാർ, ഡോ. വാമൻ ഷേണായി, മേയർ മനോജ് കുമാർ, മംഗളൂരു സൗത്ത് എം.എൽ.എ വേദവ്യാസ് കാമത്ത് തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.