ബി.ജെ.പി എം.പി ലാഹർ സിങ് സിരോയ

മഠാധിപതിക്കെതിരായ പോക്സോ കേസ്: പെൺകുട്ടികൾ നീതി അർഹിക്കുന്നു- ബി.ജെ.പി എം.പി

ബംഗളൂരു: ചിത്രദുർയിലെ മുരുക മഠാധിപതി ഡോ. ശിവമൂർത്തി മുരുക ശരണരുവിനും മറ്റു നാലുപേർക്കുമെതിരായ പോക്സോ കേസിൽ ഇരയായ പെൺകുട്ടികൾ നീതി അർഹിക്കുന്നുവെന്നും അന്വേഷണം നിഷ്പക്ഷമായി നടക്കണമെന്നും ബി.ജെ.പി രാജ്യസഭ എം.പി ലാഹർ സിങ് സിരോയ പറഞ്ഞു. കേസിൽ പ്രതിയാക്കപ്പെട്ട മുരുക മഠാധിപതിക്ക് മുതിർന്ന ബി.ജെ.പി നേതാവ് ബി.എസ്. യെദിയൂരപ്പ പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പാർട്ടി എം.പിയുടെ പ്രതികരണം.

മഠാധിപതിക്കെതിരായ ആരോപണങ്ങൾ വ്യാജമാണെന്നായിരുന്നു ബി.ജെ.പി തെരഞ്ഞെടുപ്പ് കമ്മിറ്റി അംഗം കൂടിയായ മുൻ മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പയുടെ പ്രസ്താവന.

പ്രായപൂർത്തിയാവാത്ത പെൺകുട്ടികൾ ഗുരുതരമായ ലൈംഗിക പീഡന ആരോപണമാണ് ഉയർത്തിയിരിക്കുന്നത്. ഇത് അങ്ങേയറ്റം ഞെട്ടിപ്പിക്കുന്നതാണ്. ഓരോ തവണയും ഇത്തരത്തിലുള്ള സംഭവങ്ങൾ ഉണ്ടാകുമ്പോൾ നമുക്ക് ചുറ്റിലുമുള്ള വിശ്വാസം നമുക്ക് നഷ്ടപ്പെടുന്നു. സമൂഹമെന്ന നിലയിൽ ഈ കേസിൽ നിഷ്പക്ഷ അന്വേഷണം നമ്മുടെ ബാധ്യതയാണ്.

അന്വേഷണത്തിൽ ഒരുതരത്തിലുള്ള സമ്മർദവും രാഷ്ട്രീയ ഇടപെടലുകളും ജണ്ടാവില്ലെന്ന് കർണാടക സർക്കാറും രാഷ്ട്രീയ പാർട്ടികളും ഉറപ്പുവരുത്തണം. ആ പെൺകുട്ടികൾ നീതിയാണ് അർഹിക്കുന്നത്. കേസിൽ നീതി ഉറപ്പാക്കാൻ പോക്സോ കേസ് കർണാടകക്ക് പുറത്തേക്ക് മാറ്റണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Tags:    
News Summary - Girls deserve justice says BJP MP about POCSO case against Shivamurthy Sharanaru

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.