ബംഗളൂരു: ഈ വർഷത്തെ ഹജ്ജ് തീർഥാടനത്തിനുള്ള എംബാർക്കേഷൻ പോയന്റ് പട്ടികയിൽനിന്ന് മംഗളൂരു വിമാനത്താവളത്തെ നീക്കിയ കേന്ദ്ര ഹജ്ജ് കമ്മിറ്റി തീരുമാനം പിൻവലിക്കണമെന്നാവശ്യപ്പെട്ട് ദക്ഷിണ കന്നഡ, ഉഡുപ്പി ജില്ലകളിലെ മുസ്ലിം സെൻട്രൽ കമ്മിറ്റി ഹജ്ജ് കമ്മിറ്റി ചെയർമാൻ എ.പി. അബ്ദുല്ലക്കുട്ടിക്ക് നിവേദനം നൽകി. മംഗളൂരുവിൽനിന്ന് ഹജ്ജ് എംബാർക്കേഷൻ പോയന്റ് (ബോർഡിങ് സെന്റർ) മാറ്റിയതോടെ ദക്ഷിണ കന്നഡ, ഉഡുപ്പി, ചിക്കമഗളൂരു, കുടക്, ഹാസൻ ജില്ലകളിലുള്ളവരോട് കണ്ണൂർ, കൊച്ചി, ബംഗളൂരു, ചെന്നൈ വിമാനത്താവളങ്ങൾ സൗകര്യപൂർവം തെരഞ്ഞെടുക്കാനാണ് ഹജ്ജ് കമ്മിറ്റി നിർദേശം. പ്രായമുള്ള തീർഥാടകരാണ് അധികവുമെന്നതിനാൽ ദൂരയാത്ര പ്രയാസമാവുമെന്ന് നിവേദനത്തിൽ ചൂണ്ടിക്കാട്ടി. രാജ്യത്തെ പല വിമാനത്താവളങ്ങളെയും ഹജ്ജ് എംബാർക്കേഷൻ പട്ടികയിൽനിന്ന് കേന്ദ്രം ഒഴിവാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.