ബംഗളൂരു: വിനോദ സഞ്ചാര കേന്ദ്രമായ ഹംപിയിൽ മൂന്നുദിവസത്തെ ഉത്സവത്തിന് ഫെബ്രുവരി രണ്ടിന് തുടക്കമാവും. ഹംപി ഉത്സവ് മുഖ്യമന്ത്രി സിദ്ധരാമയ്യ ഉദ്ഘാടനം ചെയ്യും. കഴിഞ്ഞമാസം നടക്കേണ്ട ഹംപി ഉത്സവ് സംസ്ഥാനത്തെ കടുത്ത വരൾച്ച സാഹചര്യം മുൻനിർത്തി നീട്ടിവെക്കുകയായിരുന്നു. തദ്ദേശ കലാകാരന്മാരെ ഉൾപ്പെടുത്തി വൻ ആഘോഷമായി പരിപാടി നടത്താൻ ജില്ല അധികൃതർക്ക് നിർദേശം നൽകിയതായി വിജയനഗര ജില്ല ചുമതലയുള്ള മന്ത്രി ബി.ഇസെഡ്. സമീർ അഹമ്മദ് ഖാൻ പറഞ്ഞു. ഹംപി ഉത്സവിന്റെ നടത്തിപ്പ് സംബന്ധിച്ച് വൈകാതെ ജനപ്രതിനിധികളടക്കമുള്ളവരുടെ യോഗം ചേരുമെന്നും മന്ത്രി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.