ബംഗളൂരു: നോർക്ക ഇൻഷുറൻസ് തിരിച്ചറിയൽ കാർഡുകൾ മണികണ്ഠ സേവ സമിതി ഭാരവാഹികൾ ഏറ്റുവാങ്ങി. പ്രസിഡന്റ് സജി ചൈതന്യ, സെക്രട്ടറി വി. വിനോദ്, ജോയന്റ് സെക്രട്ടറി കെ. മധു, ട്രഷറർ ബി.എം. സുനേഷ് എന്നിവർ ചേർന്ന് നോർക്ക ഓഫിസിൽ നിന്ന് ഏറ്റുവാങ്ങി. അരുണോദയ ഫ്രണ്ട്സ് വെൽഫെയർ അസോസിയേഷൻ, കൈരളി കൾച്ചറൽ അസോസിയേഷൻ ഹൊസപേട്ട്, കേരള സമാജം ബിദറഹള്ളി, കേരള സമാജം മാംഗ്ലൂർ, കർണാടക മലയാളി കോൺഗ്രസ്, നന്മ, ഡെക്കാൻ കൾച്ചറൽ സൊസൈറ്റി, ചുവപ്പിന്റെ കാവൽക്കാർ എന്നീ സംഘടനകൾ സമാഹരിച്ച അപേക്ഷകളുടെ കാർഡുകളും നോർക്ക ഓഫിസ് വഴി വിതരണം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.