മംഗളൂരു: ഓൺലൈൻ ഓഹരി വിപണി നിക്ഷേപത്തിൽ ഉയർന്ന വരുമാനം നൽകാമെന്ന് വാഗ്ദാനം ചെയ്ത് നടന്ന തട്ടിപ്പിൽ മംഗളൂരുവിലെ യുവാവിന് 76.32 ലക്ഷം രൂപ നഷ്ടപ്പെട്ടതായി പരാതി. ഡിസംബർ 12ന് ടെലിഗ്രാം ആപ്പിൽ സാഗരിക അഗർവാളിൽനിന്ന് പരാതിക്കാരന് ഒരു സന്ദേശം ലഭിച്ചതായി പൊലീസ് പറഞ്ഞു. നിക്ഷേപത്തിനായി വാട്സ്ആപ്പിൽ ഓൺലൈൻ ലിങ്ക് പരാതിക്കാരന് ലഭിച്ചു. ഒരു ലോഗിൻ ഐഡിയും പാസ്വേഡും സൃഷ്ടിക്കാൻ നിർദേശിച്ചു.
ഡിസംബർ 20ന് പരാതിക്കാരൻ നിർദേശം ലഭിച്ച ബാങ്ക് അക്കൗണ്ടിലേക്ക് 1200 ദിർഹം (27,600 രൂപ) നിക്ഷേപിച്ചു. ആ മാസം ഒരു ചെറിയ ലാഭവിഹിതം ലഭിച്ചു. ഉയർന്ന വരുമാനം നൽകാമെന്ന വാഗ്ദാനത്തിൽ ഡിസംബർ 20 മുതൽ മാർച്ച് 11 വരെ ഗഡുക്കളായി ആകെ 76,32,145 രൂപ നൽകാൻ നിർബന്ധിതനായി.
തട്ടിപ്പുകാർ സൃഷ്ടിച്ച വ്യാജ അക്കൗണ്ടിലെ ലാഭതുക ഏകദേശം 1.36 കോടി രൂപയിലെത്തി. ലാഭവിഹിതത്തോടൊപ്പം നിക്ഷേപിച്ച തുകയും തിരികെ നൽകാൻ പരാതിക്കാരൻ ആവശ്യപ്പെട്ടപ്പോൾ നികുതി അടക്കാതെ പണം തിരികെ നൽകാൻ കഴിയില്ലെന്ന് പറഞ്ഞു. വഞ്ചിക്കപ്പെട്ടുവെന്ന് മനസ്സിലാക്കിയ ശേഷം സി.ഇ.എൻ സ്റ്റേഷനിൽ പരാതി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.