Marathi film Follower

മറാത്തി ചലച്ചിത്ര പ്രദർശനം കന്നട പ്രവർത്തകർ തടഞ്ഞു; കർണാടക-മഹാരാഷ്ട്ര അതിർത്തി തർക്കമാണ് കഥയെന്നാരോപിച്ചാണ് പ്രതിഷേധം

ബംഗളൂരു :കർണാടക-മഹാരാഷ്ട്ര അതിർത്തി തർക്കം ആസ്പദമാക്കിയുള്ളതാണെന്ന് ആരോപിച്ച് വെള്ളിയാഴ്ച രാത്രി ഐനോക്സ് തിയേറ്ററിൽ മറാത്തി സിനിമ ‘ഫോളോവർ’ പ്രദർശനം കന്നട പ്രവർത്തകർ തടഞ്ഞു. വാജിദ് ഹിരേകോടിയുടെ നേതൃത്വത്തിൽ കർണാടക രക്ഷണ വേദികെ (ശിവരമേഗൗഡ വിഭാഗം) പ്രവർത്തകർ തിയേറ്ററിന് മുന്നിൽ പ്രതിഷേധ പ്രകടനം നടത്തി. ചിത്രത്തിന്റെ പ്രദർശനം നിർത്തിവെക്കാൻ നിർബന്ധിച്ചു.

രണ്ട് സംസ്ഥാനങ്ങൾ തമ്മിലുള്ള അതിർത്തി തർക്കമാണ് ഫോളോവർ എന്ന ചിത്രത്തിന്റെ പ്രമേയം. ഇന്നലെ രാത്രി എട്ടു മണിക്കാണ് ചിത്രത്തിന്റെ പ്രദർശനം നിശ്ചയിച്ചിരുന്നത്. കഥയെക്കുറിച്ച് അറിഞ്ഞ കന്നട പ്രവർത്തകർ തിയേറ്റർ മാനേജ്‌മെന്റുമായി വാക്കേറ്റത്തിലേർപ്പെട്ടു. ഇതോടെ, പ്രദർശനം നിർത്തി.

പൊലീസ് സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കി. ഏഴ് വർഷത്തെ പരിശ്രമത്തിലൂടെയാണ് ചിത്രം നിർമ്മിച്ചതെന്നും മൂന്ന് സുഹൃത്തുക്കളെ ചുറ്റിപ്പറ്റിയാണ് കഥ വികസിക്കുന്നതെന്നും ചിത്രത്തിന്റെ ടീം അംഗങ്ങൾ പറഞ്ഞു. ‘ഇത് അന്താരാഷ്ട്ര ചലച്ചിത്രമേളകളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. ഞായറാഴ്ച ഞങ്ങൾ ചിത്രം വീണ്ടും പ്രദർശിപ്പിക്കും, അതിന്റെ ഉള്ളടക്കം അറിയാൻ എല്ലാവരും ഇത് കാണണം’- അവർ പറഞ്ഞു.

ഇതിനിടെ, മറാത്തി സംസാരിക്കാൻ അറിയാത്തതിനാൽ യാത്രക്കാരോട് കന്നടയിൽ സംസാരിക്കാൻ ആവശ്യപ്പെട്ടതിനെത്തുടർന്ന് ബസ് കണ്ടക്ടറെ സിറ്റി ബസിൽ ആക്രമിച്ചതിൽ പ്രതിഷേധിച്ച് കർണാടക ഇന്ന് കന്നട പ്രവർത്തകർ ആഹ്വാനം ചെയ്ത ബന്ദ് ആചാരിക്കുകയാണ്.

Tags:    
News Summary - Kannada activists stall screening of Marathi film Follower in Belagavi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.