ബംഗളൂരു: തുമകുരു ദൊഡ്ഡബല്ലപ്പൂർ കൊളൂർ ഗ്രാമത്തിൽ യുവതി അഞ്ചു വയസ്സുകാരി മകൾ കണ്ടുനിൽക്കെ കൊല്ലപ്പെട്ട സംഭവത്തിൽ ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. എൻ. ഭാരതിയെ (28) കൊന്നു എന്ന കേസിൽ എച്ച്.കെ. ഹരീഷാണ് (29) അറസ്റ്റിലായത്. സംഭവം സംബന്ധിച്ച് പൊലീസ് പറയുന്നത്: 10 വർഷം മുമ്പാണ് ഹരീഷും ഭാരതിയും വിവാഹിതരായത്. ഈയിടെ യുവതി അകന്ന ബന്ധുവായ ഗംഗാധറുമായി അടുപ്പത്തിലായി.ഇരുവരെയും താക്കീത് ചെയ്തിട്ടും ഫലമുണ്ടായില്ല. യുവതി കാമുകന്റെ കൂടെ ഇറങ്ങിപ്പോയി വാടകവീട്ടിൽ താമസം തുടങ്ങി. കഴിഞ്ഞ ദിവസം രാത്രി ഹരീഷ് അവിടെ ചെന്ന് ഭാര്യയെ കൊന്ന് മകളുമായി മടങ്ങി.
ജോലിക്ക് പോയ ഗംഗാധർ യുവതി ഫോൺ അറ്റൻഡ് ചെയ്യാത്തതിനാൽ സുഹൃത്ത് സുരേഷിനോട് അന്വേഷിക്കാൻ പറഞ്ഞു. യുവതി രക്തത്തിൽ കുളിച്ചു മരിച്ചുകിടക്കുന്നതാണ് കണ്ടത്. ഉടൻ വാടകവീട്ടിൽ എത്തിയ ഗംഗാധറിനെ നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറി. കൃത്യം ചെയ്തത് താനല്ലെന്നും ഹരീഷ് ആവാമെന്നും അയാൾ മൊഴി നൽകി. ഇതേത്തുടർന്ന് ചോദ്യം ചെയ്തപ്പോൾ ഹരീഷ് കുറ്റം സമ്മതിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.