ബംഗളൂരു: ആരോഗ്യ സംബന്ധമായ ടെസ്റ്റുകൾ നടത്താൻ കർണാടകയിൽ ഈ എ.ടി.എമ്മിൽ പോയാൽ മതി. ചെറിയ കാര്യങ്ങൾക്ക് പോലും ആശുപത്രികൾ സന്ദർശിക്കുന്നത് ഒഴിവാക്കാനും സമയം ലാഭിക്കാനുമായാണ് കലബുറഗിയിൽ പ്രത്യേക എ.ടി.എം തുറന്നിരിക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന കല്യാണ കർണാടക ഫെസ്റ്റിവലിൽ മുഖ്യമന്ത്രി സിദ്ധരാമയ്യയാണ് ഉദ്ഘാടനം ചെയ്തത്.
ആരോഗ്യ മിത്ര പദ്ധതിയുടെ ഭാഗമായി ഇത്തരത്തിൽ 25 ഹെൽത്ത് എ.ടി.എമ്മുകളാണ് തങ്ങളുടെ സാമൂഹ്യസേവന പദ്ധതിയുടെ ഭാഗമായി എച്ച്.പി എന്റർപ്രൈസസ് കലബുറഗിയിലേക്ക് നൽകിയിരിക്കുന്നത്. രക്തസമ്മർദം, ഓക്സിജൻ അളവ്, തൂക്ക പരിശോധന തുടങ്ങിയ സാധാരണ പരിശോധനകൾ ഈ ഹെൽത്ത് എ.ടി.എമ്മിലൂടെ നടത്താനാകും. തങ്ങളുടെ മൊബൈൽ നമ്പർ രജിസ്റ്റർ ചെയ്യുന്നതോടെ വാട്സ് ആപ്പിൽ ഇതിന്റെ റിപ്പോർട്ടുകൾ ലഭിക്കുകയും ചെയ്യും. ലാബ് ടെക്നീഷ്യന്റെ സാന്നിധ്യം ആവശ്യമുള്ള രക്തം, മൂത്രം പരിശോധന ഇവിടെ കഴിയില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.