മംഗളൂരു: ദക്ഷിണ കന്നട ജില്ലയിലെ കഡബ കപിനബാഗിലുവിൽ വയോധിക ദമ്പതികൾ ആറ് വർഷമായി താമസിക്കുന്ന വീട് ബുധനാഴ്ച റവന്യൂ അധികൃതർ ബുൾഡോസർ ഉപയോഗിച്ച് ഇടിച്ചു നിരത്തി. സർക്കാർ പുറമ്പോക്കിൽ അനധികൃതമായി വീട് പണിതതിനെതിരെ പരിസരവാസി നൽകിയ പരാതിയിൽ ഹൈകോടതി ഉത്തരവിനെ തുടർന്നാണ് നടപടി. മുത്തു സ്വാമി (65), ഭാര്യ രാധമ്മ (60)എന്നിവരുടെ വീടാണ് മുന്നറിയിപ്പില്ലാതെ തകർത്തത്. ചിത്രദുർഗ സ്വദേശികളായ ദമ്പതികൾ ഈ വീട്ടിൽ താമസിച്ച് കൂലിപ്പണി ചെയ്ത് ജീവിക്കുകയായിരുന്നു.
സ്വന്തമായി ഭൂമി ഇല്ലാത്തതിനാൽ ഒഴിഞ്ഞു കിടന്ന സ്ഥലത്ത് പാർപ്പിടം ഒരുക്കാൻ ഇവരെ നാട്ടുകാർ സഹായിച്ചിരുന്നു. എന്നാൽ, അനധികൃത നിർമാണത്തിനും താമസത്തിനും എതിരെ ബെൽത്തങ്ങാടി സ്വദേശി അശോക് ആചാര്യ എന്നയാൾ കർണാടക ഹൈകോടതിയിൽ ഹരജി ഫയൽ ചെയ്തു.വീട് പൊളിക്കാൻ കഴിഞ്ഞ ഫെബ്രുവരിയിൽ ഹൈകോടതി ഉത്തരവിട്ടിരുന്നു.
എന്നാൽ, വീട് പൊളിക്കാനുള്ള നീക്കം നാട്ടുകാരുടെ എതിർപ്പ് കാരണം നടന്നില്ല. ബുധനാഴ്ച ഉപ്പിനങ്ങാടി സ്റ്റേഷനിൽ നിന്നുള്ള കനത്ത പൊലീസ് അകമ്പടിയിൽ ബുൾഡോസറുമായി കഡബ തഹസിൽദാർ പ്രഭാകർ ഖജോരെ, റവന്യൂ ഇൻസ്പെക്ടർ പൃഥ്വിരാജ് എന്നിവരുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ പൊടുന്നനെ എത്തി വീട് തകർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.