ബംഗളൂരു: ഹംപിയിൽ വിനോദസഞ്ചാരികൾക്കായി ഹോട്ട് എയർ ബലൂൺ റൈഡിന് വിജയനഗര ജില്ല ഭരണകൂടവും ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയും (എ.എസ്.ഐ) അനുമതി നൽകി.
ഹംപിയുടെ പരിസരപ്രദേശങ്ങളിലൂടെ ദിവസേന ഒരു റൈഡ് മാത്രമാണ് അനുവദിച്ചതെന്നും എ.എസ്.ഐയുടെ മാനദണ്ഡങ്ങൾ പാലിച്ചായിരിക്കണം സർവിസെന്നും വിജയനഗർ ഡെപ്യൂട്ടി കമീഷണർ എം.എസ്. ദിവാകർ പറഞ്ഞു. നിരോധിതമേഖലയിൽ പോകാൻ പാടില്ലെന്നും നിർദേശമുണ്ട്. നിയമം ലംഘിച്ചാൽ അനുമതി റദ്ദാക്കുമെന്നും അദ്ദേഹം അറിയിച്ചു.അതേസമയം, ബലൂൺ റൈഡ് അനുവദിച്ചതിനെതിരെ ഹംപി സ്മാരക സംരക്ഷണ അസോസിയേഷനും മനുഷ്യാവകാശ പ്രവർത്തകരും രംഗത്തെത്തി. ബലൂൺ റൈഡ് അനുവദിച്ച ജില്ല ഭരണകൂടത്തിന്റെയും എ.എസ്.ഐയുടെയും നടപടി തെറ്റാണെന്ന് പ്രസിഡന്റ് വിശ്വനാഥ് മലാഗി പറഞ്ഞു. ഏതാനും മാസങ്ങൾക്കുമുമ്പ് ഹോട്ട് എയർ ബലൂൺ റൈഡ് നടത്തിയപ്പോൾ ഹംപിയിലെ ചരിത്ര സ്മാരകങ്ങളുടെ വളരെ അടുത്തുകൂടി സർവിസ് നടത്തിയതായും മാനദണ്ഡങ്ങൾ പാലിച്ചില്ലെന്നും മനുഷ്യാവകാശ പ്രവർത്തകർ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.