ബംഗളൂരു: ജയനഗർ പൊലീസ് ഇൻസ്പെക്ടർ യു.ആർ. മജ്ഞുനാഥ് നിര്യാതനായി. 41 വയസ്സായിരുന്ന അദ്ദേഹത്തിന് ഭാര്യയും മകനുമുണ്ട്. ഹാസൻ ജില്ലയിലെ ഉദ്ദുരാണ് സ്വദേശം. ആരോഗ്യപ്രശ്നങ്ങൾ അലട്ടിയിരുന്നു. ചികിത്സക്കായി 15 ദിവസത്തെ അവധിയെടുത്തിരുന്നു.
2007ൽ സബ്ഇൻസ്പെക്ടർ ആയാണ് പൊലീസ് സേനയിൽ നിയമിതനായത്. കുറച്ച് വർഷങ്ങൾക്കുമുമ്പാണ് ഇൻസ്പെക്ടർ ആയി സ്ഥാനക്കയറ്റം ലഭിച്ചത്. 2021ലാണ് ജയനഗർ പൊലീസ് സ്റ്റേഷനിൽ നിയമിതനായത്. ആ വർഷം മുഖ്യമന്തിയുടെ പൊലീസ് മെഡൽ ലഭിച്ച 135 പേരിൽ ഇദ്ദേഹവുമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.