വി.ആർ. ഹർഷൻ എഴുതിയ ‘കടൽച്ചൊരുക്ക്’ എന്ന നോവലിന്റെ പ്രകാശനം കവയിത്രി ഇന്ദിര ബാലൻ നിർവഹിക്കുന്നു
ബംഗളൂരു: നാവികസൈനിക ജീവിതത്തെ ആസ്പദമാക്കി വി.ആർ. ഹർഷൻ എഴുതി മലയാളം റൈറ്റേഴ്സ് നെറ്റ് വർക്ക് പ്രസാധനം ചെയ്ത ‘കടൽച്ചൊരുക്ക്’ എന്ന നോവലിന്റെ പ്രകാശനം മത്തികെരെ കോസ്മോപൊളിറ്റൻ ക്ലബിൽ നടന്നു.
ജോർജ് ജേക്കബ് അധ്യക്ഷത വഹിച്ചു. കവയിത്രി ഇന്ദിര ബാലൻ പ്രകാശനം നിർവഹിച്ചു. ഗായിക ഹെന പുസ്തകം ഏറ്റുവാങ്ങി. നോവലിസ്റ്റ് ഡോ. പ്രേംരാജ് പുസ്തക അവലോകനം നടത്തി. വല്ലപ്പുഴ ചന്ദ്രശേഖരൻ, സി.ഡി. തോമസ്, മോഹൻ ഗ്രോവുഡ്, കെ. ദാമു, എസ്. സലിംകുമാർ, നോവലിസ്റ്റ് വി.ആർ. ഹർഷൻ എന്നിവർ സംസാരിച്ചു. വി.കെ.വിജയൻ, ഹെന എന്നിവർ ഗാനം ആലപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.