ബംഗളൂരു: ബംഗളൂരു ഉൾപ്പെടെ 12 ജില്ലകളില്‍ ശനിയാഴ്ച മുതല്‍ ചൊവ്വാഴ്ച വരെ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ദക്ഷിണ കന്നട, ചിക്കമഗളൂരു, മൈസൂരു, കുടക്, ഹാസന്, ചാമരാജ് നഗര്‍, ബംഗളൂരു അര്‍ബന്‍, ബംഗളൂരു റൂറല്‍, തുമകുരു, ചിക്കബല്ലാപുര, കോലാര്‍, രാമനഗര, മാണ്ഡ്യ, ബിദര്‍, കലബുറഗി, യാദ്ഗിര്‍, വിജയപുര, റായ്ചൂര് എന്നിവിടങ്ങളില്‍ ശനിയും ഞായറും ഇടിയോട് കൂടിയ നേരിയ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ഉഡുപ്പി, കൊപ്പാല്‍, രാമനഗര, ഗദഗ്, ദക്ഷിണ കന്നട, ഉത്തര കന്നട, ഹാവേരി, ധാര്‍വാഡ്, ബെളഗാവി, ചാമരാജ് നഗര്‍, മാണ്ഡ്യ, മൈസൂരു, ഹസന്, കുടക്, ചിക്കമഗളൂരു, ശിവമൊഗ്ഗ എന്നിവിടങ്ങളില്‍ ഞായറാഴ്ച നേരിയ മഴ രേഖപ്പെടുത്തി. കര്‍ണാടകയുടെ ഉള്‍പ്രദേശങ്ങളില്‍ വെള്ളിയാഴ്ചയും ശനിയാഴ്ചയും ഒറ്റപ്പെട്ട ശക്തമായ കാറ്റിന് സാധ്യതയുണ്ട്. സംസ്ഥാനത്തെ മറ്റു പ്രദേശങ്ങളില്‍ വരണ്ട കാലാവസ്ഥ തുടരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.