കെ.എൻ.എസ്.എസ് ചന്ദാപുര കരയോഗം വനിത വിഭാഗം
ദശമിയുടെ അഭിമുഖ്യത്തിൽ നടന്ന ത്രോബാൾ ടൂർണമെന്റിലെ വിജയികൾ
ബംഗളൂരു: കർണാടക നായർ സർവിസ് സൊസൈറ്റിയുടെ ചന്ദാപുര കരയോഗം വനിത വിഭാഗം ദശമിയുടെ അഭിമുഖ്യത്തിൽ പ്രസന്നകുമാരൻ മെമ്മോറിയൽ ഇന്റർ കരയോഗം വനിത ത്രോബാൾ ടൂർണമെന്റ് സംഘടിപ്പിച്ചു.
ഹോരമാവു കരയോഗം ആതിഥേയരായ ചന്ദാപുര കരയോഗത്തെ പരാജയപ്പെടുത്തി വിജയികളായി. മത്സരത്തിൽ ജയമഹൽ, വൈറ്റ്ഫീൽഡ്, വിമാനപുര കരയോഗങ്ങൾ പങ്കെടുത്തു. ചന്ദാപുര കരയോഗം സെക്രട്ടറി രാജേഷ് കുമാർ, പ്രസിഡന്റ് വേണുഗോപാൽ, ട്രഷറർ പ്രമോദ് കുമാർ, ദശമി സെക്രട്ടറി ലക്ഷ്മി പ്രമോദ്, പ്രസിഡന്റ് ശ്രീലത അനിൽ, ട്രഷറർ ജലജ രാജേഷ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.