മംഗളൂരു: മഡ്ഗാവ് വന്ദേ ഭാരത് എക്സ്പ്രസ് റദ്ദാക്കുമെന്ന അഭ്യൂഹങ്ങൾക്കിടെ സർവിസ് നിർത്തലാക്കുന്നതിനുപകരം മുംബൈയിലേക്ക് നീട്ടണമെന്ന് ഉടുപ്പി-ചിക്കമഗളൂരു എം.പി കോട്ട ശ്രീനിവാസ് പൂജാരി കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനെ കണ്ട് ആവശ്യപ്പെട്ടു. യാത്രക്കാരുടെ എണ്ണം കുറവായതിനാൽ ട്രെയിൻ സർവിസ് നിർത്തുന്നു എന്നായിരുന്നു പ്രചാരണം. ഉടനടി പ്രതികരിച്ച മന്ത്രി ട്രെയിൻ സർവിസ് നിർത്തലാക്കുന്നില്ലെന്ന് ഉറപ്പാക്കാനും മുംബൈയിലേക്ക് നീട്ടുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കാനും ഉദ്യോഗസ്ഥരോട് നിർദേശിച്ചു.
മംഗളൂരുവിന്റെയും ഉടുപ്പിയുടെയും സാമ്പത്തിക പ്രാധാന്യത്തെക്കുറിച്ച റിപ്പോർട്ട് എം.പി മന്ത്രിക്ക് സമർപ്പിച്ചു, മുംബൈയിലേക്ക് ട്രെയിൻ സർവിസ് നീട്ടേണ്ടതിന്റെ ആവശ്യകത റിപ്പോർട്ടിൽ ഊന്നിപ്പറഞ്ഞു. ഭാവിയിൽ മംഗളൂരുവിനും മുംബൈക്കുമിടയിൽ സ്ലീപ്പർ വന്ദേ ഭാരത് ട്രെയിൻ അവതരിപ്പിക്കുന്നതിന് മുൻഗണന നൽകണമെന്നും അഭ്യർഥിച്ചു. മന്ത്രിയുടെ ശ്രദ്ധക്കും പിന്തുണക്കുള്ള ഉറപ്പിനും നന്ദി അറിയിച്ച എം.പി കോട്ട ശ്രീനിവാസ് പൂജാരി തീരുമാനത്തെ സ്വാഗതം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.