മംഗളൂരു: കരാവലി ആഘോഷങ്ങളുടെ ഭാഗമായി വ്യാഴാഴ്ച ഭാരത് സിനിമാസിൽ ദ്വിദിന ചലച്ചിത്രമേള പ്രശസ്ത സംഗീത സംവിധായകൻ ഗുരുകിരൺ ഉദ്ഘാടനം ചെയ്തു.
കന്നട, കൊങ്കിണി, തുളു ഭാഷകളിൽ ഒമ്പത് സിനിമകളും ഒരു ഹ്രസ്വചിത്രവും പ്രദർശിപ്പിക്കും. ദക്ഷിണ കന്നട ജില്ല ഡെപ്യൂട്ടി കമീഷണർ മുല്ലൈ മുഹിലൻ, മേയർ മനോജ് കുമാർ എന്നിവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു. ചലച്ചിത്ര മേളയിൽ വെള്ളിയാഴ്ച പ്രദർശിപ്പിക്കുന്ന സിനിമകൾ: രയ്കശരംഷ (കന്നഡ) - രാവിലെ 10.15 , തർപ്പണ (കൊങ്കിണി) - ഉച്ചക്ക് 12.45, ശുദ്ധി (കന്നഡ) - വൈകീട്ട് 3.15, കുബ്ബി മാതു ഇയാള (കന്നഡ) - വൈകീട്ട് 5.45, ഗരുഡ ഗമന വൃഷഭ വാഹന (കന്നഡ) - രാത്രി 8.00
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.