ബംഗളൂരു: തമിഴ്നാടിന് കാവേരി ജലം വിട്ടുനൽകണമെന്ന ഉത്തരവിനെതിരെ കർണാടകയിൽ വെള്ളിയാഴ്ച ബന്ദ്. തീവ്ര കന്നട അനുകൂല സംഘടനയായ കന്നട ചലാവലി വാട്ടാൽ പക്ഷയാണ് രാവിലെ ആറുമുതൽ വൈകീട്ട് ആറുവരെ ബന്ദിന് ആഹ്വാനംചെയ്തിരിക്കുന്നത്. വിവിധ കർഷക സംഘടനകളും കർണാടക ജലസംരക്ഷണ കമ്മിറ്റിയും രാഷ്ട്രീയ പാർട്ടികളും പിന്തുണ അറിയിച്ചിട്ടുണ്ട്.
എല്ലാ പ്രധാന ദേശീയ-സംസ്ഥാന പാതകളും രാവിലെ 11 മുതൽ ഉച്ചക്ക് ഒന്നുവരെ തടയുമെന്ന് സമരക്കാർ മുന്നറിയിപ്പ് നൽകി. ടോൾഗേറ്റുകളും വിമാനത്താവളങ്ങളും റെയിൽവേ സ്റ്റേഷനുകളും സ്തംഭിപ്പിക്കുമെന്നും സമരക്കാർ അറിയിച്ചു. ബന്ദിന് ഒല, ഉബർ വെബ്ടാക്സി ഡ്രൈവർമാരുടെയും റസ്റ്റാറന്റ് ഉടമകളുടെയും പിന്തുണയുണ്ട്. വിവിധ തൊഴിലാളി സംഘടനകളും പങ്കെടുക്കുന്നതിനാൽ പൊതുഗതാഗതമടക്കം സ്തംഭിക്കും. എന്നാൽ, മെട്രോ പതിവുപോലെ സർവിസ് നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.