ബംഗളൂരു: കർണാടക മലയാളി കോൺഗ്രസിന്റെ നേതൃത്വത്തിൽ ബി.ടി.എം എസ്.ജി പാളയ ക്രിസ്തീയ വിദ്യാലയത്തിൽ കന്നഡ രാജ്യോത്സവ -കേരളപ്പിറവി ആഘോഷം നടത്തി.
പ്രസിഡന്റ് സുനിൽ തോമസ് മണ്ണിൽ ഉദ്ഘാടനം ചെയ്തു . ലഹരി മരുന്നിനെതിരെ ലഹരി വിരുദ്ധ കാമ്പയിനുകൾ നടത്താൻ യോഗം തീരുമാനിച്ചു. മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിജിയുടെ രക്തസാക്ഷിത്വ ഓർമകൾക്കുമുന്നിൽ യോഗം പ്രണാമമർപ്പിച്ചു.
അന്തരിച്ച കോൺഗ്രസ് നേതാക്കളായ ആര്യാടൻ മുഹമ്മദ് , പുനലൂർ മധു, സതീശൻ പാച്ചേനി എന്നിവർക്ക് ആദരാഞ്ജലി അർപ്പിച്ചു. വൈസ് പ്രസിഡന്റ് അരുൺ കുമാർ, ജനറൽ സെക്രട്ടറി നന്ദകുമാർ കൂടത്തിൽ, സെക്രട്ടറിമാരായ ഷാജി ജോർജ്, നഹാസ്, തോമാച്ചൻ, വർഗീസ് ജോസഫ്, ഹാരിസ് കൂട്ടാലിട, ജിബി കെ.ആർ. നായർ, നേതാക്കളായ രാധാകൃഷ്ണൻ, ഭാസ്കരൻ, ആഷ്ലി, ജിമ്മി ജോസഫ്, ഭാസ്കർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.