ബംഗളൂരു: കർണാടക മലയാളി കോൺഗ്രസ് ഇലക്ട്രോണിക് സിറ്റി മേഖല യോഗം സംസ്ഥാന വൈസ് പ്രസിഡൻറ് മോണ്ടി മാത്യുവിെൻറ അധ്യക്ഷതയിൽ നടന്നു. ദൊഡ്ഡ തൊഗ്ഗുരു പഞ്ചായത്ത് പ്രസിഡൻറ് ബി.കെ. അനിൽകുമാർ ഉദ്ഘാടനം ചെയ്തു . പൂക്കോട് വെറ്ററിനറി സർവകലാശാല കാമ്പസിൽ എസ്.എഫ്.ഐ നേതാക്കളുടെ ക്രൂരമർദനത്തിൽ ഇരയായി തൂങ്ങി മരിച്ചനിലയിൽ കാണപ്പെട്ട ജെ.എസ്. സിദ്ധാർഥിന് യോഗം ആദരാഞ്ജലി അർപ്പിച്ചു.
കുറ്റക്കാരെ കണ്ടെത്തി ശിക്ഷ ഉറപ്പാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. വരുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ദൊഡ്ഡ തൊഗ്ഗുരു പഞ്ചായത്തിലെ ഒന്നിലധികം വാർഡുകളിൽ മലയാളി സ്ഥാനാർഥികളെ പരിഗണിക്കുമെന്ന് നേതാക്കൾ പറഞ്ഞു.
സംസ്ഥാന പ്രസിഡൻറ് സുനിൽ തോമസ്സ് മണ്ണിൽ, ബംഗളൂരു സൗത്ത് താലൂക്ക് പഞ്ചായത്ത് പ്രസിഡൻറ് ചാമരാജ, ഭാരവാഹികളായ ബെന്നി വെള്ളാറ, റോയി ജോർജ്, കെ.എം. അനിൽ കുമാർ, ജിമ്മി ജോസഫ്, അജീഷ് വേണുഗോപാൽ, എം. ബെൻസഗർ, രാജീവ്, ബിനോയ് മാത്തുണ്ണി, ബിബിൻ ഫ്രാൻസിസ്, സനീഷ് പൈലി, അനീഷ്, ജോമോൻ കോയിപ്പള്ളി, ഡോ. ഷബിൻ രാജ്, വി.ജി. ജയൻ, ശ്രീകുമാർ, ശ്യാം, ജോമോൾ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.