ബംഗളൂരു: നോർത്ത് വെസ്റ്റ് കർണാടക റോഡ് ട്രാൻസ്പോർട്ട് കോർപറേഷന്റെ 50 പുതിയ ബസുകളുടെ പൊതുസമർപ്പണം ഗതാഗത മന്ത്രി രാമലിംഗ റെഡ്ഡി നിർവഹിച്ചു.അഞ്ച് വർഷം നേരിയ അപകടം പോലും വരുത്താതെ വാഹനം ഓടിച്ച 38 ബസ് ഡ്രൈവർമാരെ ചടങ്ങിൽ മന്ത്രി വെള്ളി മെഡലും സർട്ടിഫിക്കറ്റും നൽകി ആദരിച്ചു.
സംസ്ഥാനത്ത് പുതിയ ബസുകൾ വാങ്ങുന്നതിനുള്ള നടപടികൾ ആരംഭിച്ചതായും 2000ത്തിലധികം ഡ്രൈവർമാരുടെയും ഓപറേറ്റർമാരുടെയും തസ്തികകൾ നികത്തുന്നതിന് നടപടികൾ സ്വീകരിച്ചുവരുകയാണെന്നും മന്ത്രി പറഞ്ഞു.ഗ്രാമീണ മേഖലയിലെ ജനങ്ങൾക്ക് പ്രയോജനപ്പെടുംവിധം വരും ദിവസങ്ങളിൽ അധിക ബസ് ഗതാഗതം ആരംഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.