ബംഗളൂരു: കർണാടക എസ്.എസ്.എൽ.സി പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. 83.89 ശതമാനമാണ് വിജയം. karresults.nic.in വെബ്സൈറ്റിൽ ഫലം പരിശോധിക്കാം. നാലു വിദ്യാർഥികൾ 625 മാർക്കും നേടി. 8,35,102 പേർ ആകെ പരീക്ഷയെഴുതിയപ്പോൾ 7,00,619 വിദ്യാർഥികളാണ് ജയിച്ചത്.
ബംഗളൂരു: എസ്.എസ്.എൽ.സി സപ്ലിമെന്ററി പരീക്ഷക്ക് മേയ് എട്ടുമുതൽ 15 വരെ അപേക്ഷിക്കാം. പരീക്ഷയുടെ തീയതി ഉടൻ പ്രസിദ്ധീകരിക്കും. പരീക്ഷയിൽ ജയിക്കാത്തവർക്ക് ഈ അവസരം പ്രയോജനപ്പെടുത്താം. മേയ് എട്ടു മുതൽ 14 വരെ വിദ്യാർഥികൾക്ക് ഉത്തരക്കടലാസിന്റെ പകർപ്പ് ലഭിക്കും. പുനർമൂല്യനിർണയത്തിന് മേയ് 15 മുതൽ 21 വരെ അപേക്ഷിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.