ബംഗളൂരു: ബാംഗ്ലൂർ കേരള സമാജം മല്ലേശ്വരം സോൺ ആരംഭിച്ച ഡയാലിസിസ് യൂനിറ്റിന്റെ ഉദ്ഘാടനം കൃഷ്ണ ബൈരെ ഗൗഡ എം.എൽ.എ നിർവഹിച്ചു. സോൺ ചെയർമാർ എം. രാജഗോപാൽ അധ്യക്ഷത വഹിച്ചു. സഹകാർനഗർ മെഡ് സ്റ്റാർ ആശുപത്രിയുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.
മെഡ് സ്റ്റാർ ഹോസ്പിറ്റൽ ഡയറക്ടർ ഡോ. നരേന്ദ്ര കുമാർ, ടി.വി. സുധീർ മോഹൻ, കെ.എൻ. മഞ്ജുനാഥ്, കേരള സമാജം പ്രസിഡന്റ് സി.പി. രാധാകൃഷ്ണൻ, ജനറൽ സെക്രട്ടറി റജി കുമാർ, വൈസ് പ്രസിഡന്റ് പി.കെ. സുധീഷ്, ജോയന്റ് സെക്രട്ടറി ജെയ്ജോ ജോസഫ്, അസി. സെക്രട്ടറി കെ. വിനേഷ്.
കൾച്ചറൽ സെക്രട്ടറി വി.എൽ. ജോസഫ്, കെ.എൻ.ഇ ട്രസ്റ്റ് പ്രസിഡന്റ് ചന്ദ്രശേഖരൻ നായർ, ട്രഷറർ കെ.എസ് ഷിബു, സോൺ നേതാക്കളായ പോൾ പീറ്റർ, വിജയലക്ഷ്മി, ഉണ്ണികൃഷ്ണൻ, ഹനീഫ്, രാധാകൃഷ്ണൻ, സജി പുലിക്കോട്ടിൽ, രാജശേഖരൻ, ശ്രീകുമാർ, സുധ സുധീർ, സംഗീത തുടങ്ങിയവർ സംബന്ധിച്ചു.
നിർധനരായ വൃക്കരോഗികൾക്ക് സൗജന്യ നിരക്കിൽ ഡയാലിസിസ് ലഭ്യമാക്കുന്ന ആറാമത്തെ ഡയാലിസിസ് യൂനിറ്റാണ് വ്യാഴാഴ്ച ഉദ്ഘാടനം ചെയ്തത്. കമ്മനഹള്ളി സ്പെഷലിസ്റ്റ് ഹോസ്പിറ്റൽ, കെ.ആർ പുരം ശ്രീലക്ഷ്മി ഹോസ്പിറ്റൽ, ടി.സി പാളയ ജ്യോത്സ്ന ഹോസ്പിറ്റൽ എന്നിവിടങ്ങളിലാണ് നിലവിൽ ഡയാലിസിസ് യൂനിറ്റുകൾ പ്രവർത്തിക്കുന്നതെന്ന് കേരള സമാജം ജനറൽ സെക്രട്ടറി റജി കുമാർ അറിയിച്ചു. ഫോൺ: 99166 74387, 99725 9924.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.