ബംഗളൂരു: ബയോകോൺ എക്സിക്യൂട്ടിവ് ചെയർപേഴ്സൻ കിരൺ മജുംദാർ ഷോയുടെ ഭർത്താവ് ജോൺ ഷോ (73) അന്തരിച്ചു. അർബുദ ബാധിതനായി ചികിത്സയിലായിരിക്കെ തിങ്കളാഴ്ച ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സ്കോട്ട്ലൻഡുകാരനായ അദ്ദേഹം വസ്ത്ര നിർമാണ രംഗത്തെ അതികായരായ എം.എൻ.സി മധുര കോട്ട്സിലെ ചെയർമാനും എം.ഡിയുമായിരുന്നു. 1998ലാണ് കിരൺ മജുംദാറുമായുള്ള വിവാഹം.
1999ൽ ബയോകോണിൽ ചേർന്നു. 22 വർഷം ബയോകോണിന്റെ വൈസ് ചെയർമാനും നോൺ എക്സിക്യൂട്ടിവ് ഡയറക്ടറുമായി സേവനമനുഷ്ഠിച്ചു. ചെറിയൊരു എൻസൈം കമ്പനിയായിരുന്ന ബയോകോണിനെ ആഗോളതലത്തിൽ അറിയപ്പെടുന്ന ബയോ ഫാർമസ്യൂട്ടിക്കൽ കമ്പനിയായി മാറ്റുന്നതിൽ മുഖ്യ പങ്കുവഹിച്ചു. ബയോകോൺ ഗ്രൂപ്പിനു കീഴിലെ വിവിധ കമ്പനികളുടെ ഉപദേശക സമിതി അംഗമായിരുന്നു. യു.കെയിലെ ഗ്ലാസ്ഗോ സർവകലാശാലയുടെ പൂർവ വിദ്യാർഥികൂടിയായ അദ്ദേഹത്തെ സർവകലാശാല ഓണററി ഡോക്ടറേറ്റ് നൽകി ആദരിച്ചിരുന്നു. 2021 ജൂലൈയിലാണ് ബയോകോണിൽനിന്ന് വിരമിച്ചത്. മൃതദേഹം തിങ്കളാഴ്ച വൈകീട്ട് വിൽസൻ ഗാർഡൻ ശ്മശാനത്തിൽ സംസ്കരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.