ബംഗളൂരു: മന്നത്തു പത്മനാഭന്റെ 148ാമത് ജയന്തി കർണാടക നായർ സർവിസ് സൊസൈറ്റി (കെ.എൻ.എസ്.എസ്) ആഘോഷിച്ചു. ശേഷാദ്രിപുരത്തുള്ള അഡ്മിനിസ്ട്രേറ്റിവ് ഓഫിസിൽ മല്ലേശ്വരം കരയോഗം മഹിളാവിഭാഗം മംഗളയുടെ സഹകരണത്തിൽ സംഘടിപ്പിച്ച ആഘോഷങ്ങളിൽ ചെയർമാൻ ആർ. മനോഹര കുറുപ്പ്, ജനറൽ സെക്രട്ടറി ടി.വി. നാരായണൻ, ട്രഷറർ വിജയ് കുമാർ എന്നിവർ നേതൃത്വം നൽകി. പ്രാർഥനക്കും ആചാര്യ വന്ദനത്തിനുംശേഷം ചെയർമാൻ സത്യപ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു.
വൈസ് ചെയർമാൻ കെ.വി. ഗോപാലകൃഷ്ണൻ, ജി. മോഹൻകുമാർ, ജോ. ജനറൽ സെക്രട്ടറി ഹരീഷ് കുമാർ, സി.ജി. ഹരികുമാർ, മുൻ ചെയർമാൻ രാമചന്ദ്രൻ പാലേരി, മുൻ വൈസ് ചെയർമാൻ അഡ്വ. വിജയകുമാർ എന്നിവർ സംസാരിച്ചു. മല്ലേശ്വരം കരയോഗം പ്രസിഡന്റ് രാജലക്ഷ്മി നായർ, മഹിളാവിഭാഗം മംഗള പ്രസിഡന്റ് സുധ കരുണാകരൻ എന്നിവർ പങ്കെടുത്തു. കർണാടകയിലെ 42 കരയോഗങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളായ എം.എം.ഇ.ടി സ്കൂൾ, കെ.എൻ.എസ്.എസ് വിദ്യാമന്ദിർ സ്കൂളിലും മന്നം ജയന്തി സമുചിതമായി ആഘോഷിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.