ബംഗളൂരു: കുന്ദലഹള്ളി കേരളസമാജം ബംഗളൂരു മലയാളികൾക്കായി നടത്തിയ ഏഴാമത് കെ.വി.ജി നമ്പ്യാർ സ്മാരക മലയാളം കവിതാരചന മത്സരത്തിന്റെ ഫലം പ്രഖ്യാപിച്ചു.
മധു കെ. രാഘവൻ ഒന്നാം സ്ഥാനവും കെ.എ. അജയകുമാർ രണ്ടാം സ്ഥാനവും ലിനി മഹേഷ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഡോ. സുഷമ ശങ്കർ, സിന്ധു ഗാഥ, വിന്നി ഗംഗാധരൻ എന്നിവർ പ്രോത്സാഹനസമ്മാനത്തിനും അർഹരായി. ‘യുദ്ധത്തിന്റെ നിറം’ എന്ന വിഷയത്തിലായിരുന്നു മത്സരം. കേരളത്തിലെ പ്രമുഖരായ വിധികർത്താക്കളാണ് കവിതകളുടെ മൂല്യനിർണയം നടത്തിയത്. സമ്മാനം നേടിയ കവിതകളുടെ അവതരണവും സമ്മാനവിതരണവും സമാജത്തിന്റെ അടുത്ത പരിപാടിയിൽ നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.