ബംഗളൂരു: ജനങ്ങൾ സ്ഥിരം പ്രതിപക്ഷമായി മാറണമെന്ന് നടനും ആക്ടിവിസ്റ്റുമായ പ്രകാശ് രാജ് പറഞ്ഞു. ഹുബ്ബള്ളി മെട്രോപോളിസ് ഹോട്ടലിൽ ഭരണഘടന സംരക്ഷണ സമിതി സംഘടിപ്പിച്ച ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അഭിനവ മഹാപ്രഭുവായ നരേന്ദ്ര മോദി, രാമക്ഷേത്ര ചടങ്ങിൽ പങ്കെടുക്കാത്തവർ രാമക്ഷേത്രത്തിന് എതിരാണെന്ന് പ്രചാരണം നടത്തുന്നു. അങ്ങനെയെങ്കിൽ പ്രതിഷ്ഠ ചടങ്ങിൽ പങ്കെടുക്കാതിരുന്ന ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡയും ഈ ഗണത്തിലുൾപ്പെടുമോ എന്ന് പ്രകാശ് രാജ് ചോദിച്ചു.
അസംബന്ധങ്ങളാണ് മോദി പ്രചരിപ്പിക്കുന്നത്. മോദിയുടെ ഇമേജിനെയല്ല ജനം നോക്കേണ്ടത്. കഴിഞ്ഞ 10 വർഷത്തെ മോദി സർക്കാറിന്റെ പ്രവർത്തനങ്ങളെയാണ്. ഈ ദേശം നമ്മുടേതാണ്. ഈ തെരഞ്ഞെടുപ്പ് നമ്മുടേതാണ്. രാഷ്ട്രീയ നേതാക്കൾ വരുകയും പോവുകയും ചെയ്യും. നമ്മൾ സ്ഥിരം പ്രതിപക്ഷമായി മാറേണ്ടതുണ്ടെന്നും പറഞ്ഞു. ഭാഷാ പ്രവർത്തകനും ആക്ടിവിസ്റ്റുമായ പത്മശ്രീ ഗണേഷ് ദേവിയും പരിപാടിയിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.