ഗണേശോത്സവത്തിന് മസ്ജിദിൽനിന്ന് മധുരം നൽകുന്നത് വിലക്കി കത്ത്

മംഗളൂരു: ദക്ഷിണ കന്നട ജില്ലയിലെ ബണ്ട്വാൾ ബൊളന്തൂർ തുളസിവന സിദ്ധിവിനായക ട്രസ്റ്റ് പ്രദേശത്തെ മുസ്‌ലിം ആരാധനാലയം കമ്മിറ്റിക്ക് നൽകിയ കത്ത് ചർച്ചയാവുന്നു. ഗണേശോത്സവ ഘോഷയാത്രയിൽ പങ്കെടുക്കുന്നവർക്ക് മധുരവും ശീതളപാനീയവും വിതരണം ചെയ്യുന്ന പതിവ് ഉപേക്ഷിക്കണമെന്നാണ് ട്രസ്റ്റ് കത്തിൽ ആവശ്യപ്പെട്ടത്.

കഴിഞ്ഞ വർഷം മസ്ജിദിന്റെ ആഭിമുഖ്യത്തിൽ വിതരണം ചെയ്ത ലഘു ഭക്ഷണം കഴിച്ച ചിലർക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതായും ഇത്തരം കാര്യങ്ങൾ സാമുദായിക സൗഹാർദം തകരാൻ ഇടയാക്കുമെന്നും കത്തിൽ പറയുന്നു. ട്രസ്റ്റിനെ അനുകൂലിച്ചും വിമർശിച്ചും സമൂഹ മാധ്യമങ്ങളിൽ ചർച്ച സജീവമാണ്.

Tags:    
News Summary - Letter prohibiting offering sweets from the mosque on Ganeshotsavam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.