Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Sept 2024 8:55 AM IST Updated On
date_range 10 Sept 2024 8:55 AM ISTഗണേശോത്സവത്തിന് മസ്ജിദിൽനിന്ന് മധുരം നൽകുന്നത് വിലക്കി കത്ത്
text_fieldsbookmark_border
മംഗളൂരു: ദക്ഷിണ കന്നട ജില്ലയിലെ ബണ്ട്വാൾ ബൊളന്തൂർ തുളസിവന സിദ്ധിവിനായക ട്രസ്റ്റ് പ്രദേശത്തെ മുസ്‌ലിം ആരാധനാലയം കമ്മിറ്റിക്ക് നൽകിയ കത്ത് ചർച്ചയാവുന്നു. ഗണേശോത്സവ ഘോഷയാത്രയിൽ പങ്കെടുക്കുന്നവർക്ക് മധുരവും ശീതളപാനീയവും വിതരണം ചെയ്യുന്ന പതിവ് ഉപേക്ഷിക്കണമെന്നാണ് ട്രസ്റ്റ് കത്തിൽ ആവശ്യപ്പെട്ടത്.
കഴിഞ്ഞ വർഷം മസ്ജിദിന്റെ ആഭിമുഖ്യത്തിൽ വിതരണം ചെയ്ത ലഘു ഭക്ഷണം കഴിച്ച ചിലർക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതായും ഇത്തരം കാര്യങ്ങൾ സാമുദായിക സൗഹാർദം തകരാൻ ഇടയാക്കുമെന്നും കത്തിൽ പറയുന്നു. ട്രസ്റ്റിനെ അനുകൂലിച്ചും വിമർശിച്ചും സമൂഹ മാധ്യമങ്ങളിൽ ചർച്ച സജീവമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story