പി.​ഡി.​പി ചെ​യ​ർ​മാ​ൻ അ​ബ്ദു​ന്നാ​സി​ർ മ​അ്ദ​നി ബം​ഗ​ളൂ​രു വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്ന് കൊ​ച്ചി​യി​ലേ​ക്കു​ള്ള

വി​മാ​ന​ത്തി​ൽ ക​യ​റാ​നൊ​രു​ങ്ങു​ന്നു

ബം​ഗ​ളൂ​രു/നെ​​ടു​​മ്പാ​​ശ്ശേ​​രി:: സു​പ്രീം​കോ​ട​തി അ​നു​വ​ദി​ച്ച ജാ​മ്യ ഇ​ള​വി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ പി.​ഡി.​പി ചെ​യ​ർ​മാ​ൻ അ​ബ്ദു​ന്നാ​സി​ർ മ​അ്ദ​നി കേ​ര​ള​ത്തി​ലെ​ത്തി. തി​ങ്ക​ളാ​ഴ്ച വൈ​കീ​ട്ട് 6.20നു​ള്ള വി​മാ​ന​ത്തി​ൽ ബം​ഗ​ളൂ​രു​വി​ൽ​നി​ന്ന് സു​ര​ക്ഷാ​ജീ​വ​ന​ക്കാ​ർ​ക്കും ബ​ന്ധു​ക്ക​ൾ​ക്കു​മൊ​പ്പം യാ​ത്ര തി​രി​ച്ച അ​ദ്ദേ​ഹം വൈകിട്ട് 7.06നാ​ണ്​ നെ​ടു​മ്പാ​ശ്ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തി​യ​ത്.

ആം​​ബു​​ല​​ൻ​​സി​​ൽ കൊ​​ല്ലം അ​​ൻ​​വാ​​ർ​​ശ്ശേ​​രി​​യി​​ലേ​​ക്ക് പു​​റ​​പ്പെ​​ട്ട അ​ദ്ദേ​ഹ​ത്തെ ആ​ലു​വ​ക്ക​ടു​ത്തു​വെ​ച്ച്​ ഛർ​ദി​യു​ണ്ടാ​യ​തി​നെ തു​ട​ർ​ന്ന്​ കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന്​ ഡോക്ടർമാർ അറിയിച്ചു. ആരോഗ്യസ്ഥിതി മോശമായതിനാൽ അൻവാർശ്ശേരിയിലേക്കുള്ള യാത്ര റദ്ദാക്കി രാത്രി ആശുപത്രിയിൽ തങ്ങിയ മഅ്​ദനി ചൊവ്വാഴ്ച വിദഗ്​ധ പരിശോധനക്ക്​ ശേഷം യാത്ര തുടരുമെന്ന്​ ബന്ധപ്പെട്ടവർ വ്യക്​തമാക്കി.

സു​ര​ക്ഷ​ക്ക്​ ക​ർ​ണാ​ട​ക റി​സ​ർ​വ് പൊ​ലീ​സി​ലെ 12 പേ​ർ മു​ഴു​വ​ൻ സ​മ​യ​വും മ​അ്​​ദ​നി​ക്കൊ​പ്പ​മു​ണ്ടാ​കും. കൂ​ടാ​തെ കേ​ര​ള പൊ​ലീ​സി​ന്‍റെ സം​ഘ​വു​മു​ണ്ട്. അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​രോ​ഗ്യ​നി​ല ക​ണ​ക്കി​ലെ​ടു​ത്ത്​ മു​ഴു​വ​ൻ സ​മ​യ​വും മെ​ഡി​ക്ക​ൽ സം​ഘ​വും അനുഗമിക്കും. ജൂ​ലൈ ഏ​ഴി​ന്​ വൈ​കീ​ട്ട്​ നെ​ടു​മ്പാ​ശ്ശേ​രി വി​മാ​ന​ത്താ​വ​ളം വ​ഴി മ​അ്​​ദ​നി ബം​ഗ​ളൂ​രു​വി​ലേ​ക്ക്​ മ​ട​ങ്ങും.ആ​റു വ​ർ​ഷ​ത്തി​ന് ശേ​ഷ​മാ​ണ് മ​അ്ദ​നി പി​താ​വി​നെ സ​ന്ദ​ർ​ശി​ക്കു​ന്ന​ത്. 2017ൽ ​മൂ​ത്ത മ​ക​ൻ ഉ​മ​ർ മു​ഖ്താ​റി​ന്റെ വി​വാ​ഹ​ത്തി​നെ​ത്തി​യ​പ്പോ​ഴാ​ണ് അ​വ​സാ​ന​മാ​യി മ​അ്ദ​നി പി​താ​വി​നെ സ​ന്ദ​ർ​ശി​ച്ച​ത്.

സു​പ്രീം​കോ​ട​തി അ​നു​വ​ദി​ച്ച 82 ദി​വ​സ​ത്തെ ജാ​മ്യ​വ്യ​വ​സ്ഥ​യി​ലെ ഇ​ള​വി​ൽ നാ​ട്ടി​ലേ​ക്ക് പോ​കാ​ൻ അ​നു​ഗ​മി​ക്കു​ന്ന ഉ​ദ്യോ​ഗ​സ്ഥ​മാ​ർ​ക്ക് ല​ക്ഷ​ങ്ങ​ൾ കെ​ട്ടി​വെ​ക്ക​ണ​മെ​ന്ന​തു​ൾ​പ്പെ​ടെ​യു​ള്ള വ്യ​വ​സ്ഥ​ക​ളാ​ണ് ക​ർ​ണാ​ട​ക​യി​ലെ മു​ൻ ബി.​ജെ.​പി സ​ർ​ക്കാ​ർ നി​ബ​ന്ധ​ന​യാ​യി വെ​ച്ചി​രു​ന്ന​ത്. പ്ര​തി​മാ​സം 20 ല​ക്ഷം രൂ​പ വീ​തം 82 ദി​വ​സ​ത്തേ​ക്ക് എ​താ​ണ്ട് 52 ല​ക്ഷ​ത്തി​ല​ധി​കം രൂ​പ​യാ​ണ് കെ​ട്ടി​വെ​ക്കാ​ൻ നി​ർ​ദേ​ശി​ച്ച​ത്. നി​ല​വി​ൽ ഈ ​വ്യ​വ​സ്ഥ​ക​ളി​ൽ പു​തി​യ കോ​ൺ​ഗ്ര​സ് സ​ർ​ക്കാ​ർ നേ​രി​യ ഇ​ള​വ് അ​നു​വ​ദി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് നാ​ട്ടി​ലെ​ത്താ​ൻ മ​അ്ദ​നി തീ​രു​മാ​നി​ച്ച​ത്.

പ​ക്ഷാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് ശ​യ്യാ​വ​ലം​ബി​യാ​യ പി​താ​വി​നെ സ​ന്ദ​ർ​ശി​ക്കാ​നു​ള്ള അ​തി​യാ​യ ആ​ഗ്ര​ഹ​ത്തി​നാ​ലും ഇ​ള​വ് ദി​വ​സ​ങ്ങ​ൾ തീ​രാ​ൻ പോ​കു​ന്ന​തി​നാ​ലു​മാ​ണ് കേ​ര​ള​ത്തി​ലേ​ക്ക് തി​രി​ക്കാ​ൻ മ​അ്ദ​നി​യെ പ്രേ​രി​പ്പി​ച്ച​ത്. ക​ർ​ണാ​ട​ക സ​ർ​ക്കാ​റി​ന്റെ സു​ര​ക്ഷ​യി​ൽ പോ​യി​വ​ര​ണ​മെ​ന്നും അ​തി​ന്റെ ചെ​ല​വ് മ​അ്ദ​നി വ​ഹി​ക്ക​ണ​മെ​ന്നു​മാ​യി​രു​ന്നു സു​പ്രീം​കോ​ട​തി നി​ർ​ദേ​ശം. 2008ലെ ​ബം​ഗ​ളൂ​രു സ്ഫോ​ട​ന​ക്കേ​സി​ൽ 31ാം പ്ര​തി​യാ​യി ചേ​ർ​ക്ക​പ്പെ​ട്ട മ​അ്ദ​നി സു​പ്രീം​കോ​ട​തി അ​നു​വ​ദി​ച്ച ഉ​പാ​ധി​ക​ളോ​ടെ​യു​ള്ള ജാ​മ്യ​ത്തി​ലാ​ണ് ബം​ഗ​ളൂ​രു​വി​ൽ ക​ഴി​ഞ്ഞി​രു​ന്ന​ത്.

ദൈവത്തിന് നന്ദി പറഞ്ഞ് മഅ്ദനി

പി​താ​വി​നൊ​പ്പം കു​റ​ച്ചു​​ദി​വ​സം ചെ​ല​വ​ഴി​ക്ക​ണ​മെ​ന്നാ​ണ് ആ​ഗ്ര​ഹ​മെ​ന്നും അ​തി​ന് അ​വ​സ​രം കി​ട്ടി​യ​തി​ൽ ദൈ​വ​ത്തോ​ട് ന​ന്ദി പ​റ​യു​ന്ന​താ​യും ബം​ഗ​ളൂ​രു​വി​ൽ​നി​ന്ന് യാ​ത്ര​തി​രി​ക്ക​വെ മ​അ്ദ​നി പ​റ​ഞ്ഞു. ത​ന്റെ കേ​ര​ള​യാ​ത്ര​യു​ടെ കാ​ര്യ​ത്തി​ൽ ക​ർ​ണാ​ട​ക​യി​ലെ കോ​ൺ​ഗ്ര​സ് സ​ർ​ക്കാ​റി​ന്റെ ഭാ​ഗ​ത്തു​നി​ന്ന് പ്ര​തി​കൂ​ല​മാ​യ ന​ട​പ​ടി​യൊ​ന്നു​മു​ണ്ടാ​യി​ട്ടി​ല്ലെ​ന്ന് വ്യ​ക്ത​മാ​ക്കി​യ മ​അ്ദ​നി, കെ​ട്ടി​വെ​ക്കാ​ൻ പ​റ​ഞ്ഞ ഭീ​മ​മാ​യ സം​ഖ്യ​യി​ൽ വ​ലി​യ കു​റ​വൊ​ന്നു​മു​ണ്ടാ​യി​ട്ടി​ല്ലെ​ന്നും യാ​ത്രാ​ദൂ​രം ക​ണ​ക്കാ​ക്കി​യാ​ണ് അ​ന്തി​മ തു​ക നി​ശ്ച​യി​ക്കു​ക​യെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി. ത​ന്റെ ആ​രോ​ഗ്യ​നി​ല ഏ​റെ വി​ഷ​മ​ക​ര​മാ​ണ്. ചി​കി​ത്സ ല​ഭി​ച്ചി​ല്ലെ​ങ്കി​ൽ ഏ​തു​സ​മ​യ​വും പ​ക്ഷാ​ഘാ​തം സം​ഭ​വി​ക്കാ​നു​ള്ള സാ​ധ്യ​ത ഡോ​ക്ട​ർ​മാ​ർ പ​റ​യു​ന്നു​ണ്ടെ​ന്നും അ​ദ്ദേ​ഹം സൂ​ചി​പ്പി​ച്ചു.

സ്വീകരിച്ച് പ്രവർത്തകർ

ഏറെനാളുകളുടെ കാത്തിരിപ്പിനുശേഷം കേരളത്തിലെത്തിയ മഅ്​ദനിയെ സ്വീകരിക്കാൻ നാനൂറോളം പി.ഡി.പി പ്രവർത്തകരാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തിന്‍റെ വിവിധ ഭാഗങ്ങളിൽ കാത്തുനിന്നിരുന്നത്.ഭാ​ര്യ സൂ​ഫി​യ മ​അ്ദ​നി, പി.​ഡി.​പി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ് റ​ജീ​ബ്, പി.​ഡി.​പി നേ​താ​ക്ക​ളാ​യ നൗ​ഷാ​ദ് തി​ക്കോ​ടി, സ​ലീം ബാ​ബു, ഷാം​ന​വാ​സ്, അ​ഷ്റ​ഫ് കാ​ക്ക​നാ​ട്, ഹ​സ​ൻ, മു​ബ​ഷി​ർ തു​ട​ങ്ങി​യ​വ​ർ അ​ദ്ദേ​ഹ​ത്തെ യാ​ത്ര​യി​ൽ അ​നു​ഗ​മി​ച്ചു. നെ​ടു​മ്പാ​ശ്ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തി​യ മ​അ്ദ​നി​യെ ഇ​ള​യ​മ​ക​ൻ സ​ലാ​ഹു​ദ്ദീ​ൻ അ​യ്യൂ​ബി, പി.​ഡി.​പി സം​സ്ഥാ​ന നേ​താ​ക്ക​ളാ​യ അ​ഡ്വ. മു​ട്ടം നാ​സ​ർ, വ​ർ​ക്ക​ല രാ​ജ്, വി.​എം. അ​ലി​യാ​ർ, മു​ഹ​മ്മ​ദ് ബി​ലാ​ൽ, മു​ജീ​ബു​റ​ഹ്മാ​ൻ തു​ട​ങ്ങി​യ​വ​ർ സ്വീ​ക​രി​ച്ചു.

Tags:    
News Summary - Madni in Kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.