ബംഗളൂരു: മഹാരാജ എന്ന് പേരുള്ള കറുത്ത നായാണിപ്പോൾ ബെളഗാവി ജില്ലയിൽ നിപാനി താലൂക്കിലെ യമഗാൺ ഗ്രാമത്തിൽ താരം. 250 കിലോമീറ്റർ താണ്ടി തന്റെ യജമാനനരികിലണഞ്ഞ അവന്റെ കഴുത്തിൽ പൂമാല ചാർത്തിയും ആഹാരം നൽകിയും ആഘോഷിക്കുകയാണ് ആബാലവൃദ്ധം. കഴിഞ്ഞ ജൂണിൽ ഗ്രാമത്തിലെ കമലേഷ് കുഭാർ മഹാരാഷ്ട്രയിലെ പന്താർപുരിലേക്ക് തീർഥാടനത്തിന് യാത്ര തിരിച്ചപ്പോൾ മഹാരാജയേയും ഒപ്പം കൂട്ടിയിരുന്നു.
പന്താർപുർ വിതൽ രുഗ്മിണി ക്ഷേത്ര ദർശനത്തിനിടെ ഭക്തജനത്തിരക്കിൽപ്പെട്ട് നായ് വേർപെട്ടു. ഏറെ തിരഞ്ഞിട്ടും കാണാതായതിനെത്തുടർന്ന് കഴിഞ്ഞ മാസം 14ന് കമലേഷ് തനിയേ മടങ്ങി. പിന്നീടാണ് നാടിനാകെ വിസ്മയമായി മഹാരാജ പുറപ്പെട്ടുപോയ വീട്ടിലെത്തി യജമാനന് മുത്തമിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.