കര്‍ണാടക, കേരള സബ് ഏരിയ ജനറല്‍ ഓഫിസര്‍ കമാന്‍ഡിങ് (ജി.ഒ.സി) ആയി മേജര്‍ ജനറല്‍ വി.ടി. മാത്യു ചുമതലയേൽക്കുന്നു

മേജര്‍ ജനറല്‍ വി.ടി. മാത്യു കര്‍ണാടക, കേരള സബ് ഏരിയ ജനറൽ കമാന്‍ഡിങ് ഓഫിസര്‍

ബംഗളൂരു: കര്‍ണാടക, കേരള സബ് ഏരിയ ജനറല്‍ ഓഫിസര്‍ കമാന്‍ഡിങ് (ജി.ഒ.സി) ആയി മലയാളിയായ മേജര്‍ ജനറല്‍ വി.ടി. മാത്യു ചുമതലയേറ്റു. തൊടുപുഴ ഏഴുമുട്ടം മാളിയേക്കല്‍ കുടുംബാംഗമാണ്.

കഴക്കൂട്ടം സൈനിക സ്‌കൂള്‍, ദേശീയ ഡിഫന്‍സ് അക്കാദമി, ഡറാഡൂണ്‍ ഇന്ത്യന്‍ മിലിട്ടറി അക്കാദമി എന്നിവിടങ്ങളില്‍ പരിശീലനം നേടി. 1988 ഡിസംബറിൽ മദ്രാസ് റെജിമെന്റില്‍ പ്രവേശിച്ചു. 36 വര്‍ഷത്തെ സേവനത്തിനിടെ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലെ യു.എന്‍ മിഷനില്‍ (എം.ഒ.എന്‍.യു.സി) സൈനിക നിരീക്ഷകൻ, സുഡാനിൽ സമാധാന സേനയില്‍ ചീഫ് ഓപറേറ്റിങ് ഓഫിസർ തുടങ്ങി വിവിധ സുപ്രധാന പദവികള്‍ വഹിച്ചു.

ഷിംലയില്‍ ട്രെയിനിങ് കമാന്‍ഡിലായിരുന്നു. അതിന് മുമ്പ് മണിപ്പൂര്‍ ഇംഫാലില്‍ ജനറല്‍ ഓഫിസര്‍ കമാന്‍ഡിങ് ആയിരിക്കെയാണ് പുതിയ ചുമതല. 37 വര്‍ഷത്തെ സേവനത്തിന് ശേഷം വിരമിച്ച മേജര്‍ ജനറല്‍ രവി മുരുകൻ ബംഗളൂരുവിലെ ഓഫിസിൽ മേജര്‍ ജനറല്‍ വി.ടി. മാത്യുവിന് ചുമതല കൈമാറി. ഭാര്യ: മിനി. ടിഫാനി, മെവിന്‍ എന്നിവര്‍ മക്കളാണ്.

Tags:    
News Summary - Major General V.T. Mathew Karnataka, Kerala Sub Area General Commanding Officer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.