ചീ​ഫ് മി​നി​സ്​​റ്റേ​ഴ്സ് ക​പ്പ്: ബ്യാ​ട​രാ​യ​ന​പു​ര, സി.​വി. രാ​മ​ൻ ന​ഗ​ർ ടീ​മു​ക​ൾ​ക്ക് ജ​യം

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക സ്റ്റേ​റ്റ് ഫു​ട്ബാ​ൾ അ​സോ​സി​യേ​ഷ​ന് (കെ.​എ​സ്.​എ​ഫ്.​എ) കീ​ഴി​ൽ ബി.​ഡി.​എ​ഫ്.​എ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ഥ​മ ചീ​ഫ് മി​നി​സ്റ്റേ​ഴ്സ് ക​പ്പ് ഫു​ട്ബാ​ൾ ടൂ​ർ​ണ​മെ​ന്റി​ൽ ബു​ധ​നാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ങ്ങ​ളി​ൽ ബ്യാ​ട​രാ​യ​ന​പു​ര, സി.​വി. രാ​മ​ൻ ന​ഗ​ർ മ​ണ്ഡ​ല​ങ്ങ​ൾ​ക്ക് ജ​യം. ബാം​ഗ്ലൂ​ർ ഫു​ട്ബാ​ൾ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന ആ​ദ്യ മ​ത്സ​ര​ത്തി​ൽ ബ്യാ​ട​രാ​യ​ന​പു​ര മ​റു​പ​ടി​യി​ല്ലാ​ത്ത 10 ഗോ​ളി​ന് ചാ​മ​രാ​ജ് പേ​ട്ടി​നെ വീ​ഴ്ത്തി. പ്ര​വ​രു​ത്, ഗ​ബ്രി​യേ​ൽ നീ​ൽ എ​ന്നി​വ​ർ ഇ​ര​ട്ട ഗോ​ളു​ക​ൾ നേ​ടി. രാ​കേ​ഷ്, സ്റ്റീ​ഫ​ൻ​രാ​ജ് എ​ന്നി​വ​രു​ടെ സെ​ൽ​ഫ് ഗോ​ളു​ക​ളും ചാ​മ​രാ​ജ് പേ​ട്ടി​ന് വി​ന​യാ​യി.

വൈ​കീ​ട്ട് ​മൂ​ന്നി​ന് ന​ട​ന്ന ര​ണ്ടാം മ​ത്സ​ര​ത്തി​ൽ സി.​വി. രാ​മ​ൻ ന​ഗ​ർ ഒ​ന്നി​നെ​തി​രെ ര​ണ്ടു ഗോ​ളു​ക​ൾ​ക്ക് പു​ലി​കേ​ശി ന​ഗ​റി​നെ തോ​ൽ​പി​ച്ചു. നി​ഖി​ൽ, ഗോ​ഡ്‍വി​ൻ എ​ന്നി​വ​ർ വി​ജ​യി​ക​ൾ​ക്കാ​യി സ്കോ​ർ ചെ​യ്തു. സേ​വേ​ശ്വ​ർ പു​ലി​കേ​ശി​ന​ഗ​റി​നാ​യി ആ​ശ്വാ​സ ഗോ​ൾ നേ​ടി. വ്യാ​ഴാ​ഴ്ച ഉ​ച്ച​ക്ക് 1.30ന് ​യെ​ല​ഹ​ങ്ക മ​ണ്ഡ​ല​വും മ​ഹാ​ല​ക്ഷ്മി ലേ​ഔ​ട്ട് മ​ണ്ഡ​ല​വും ത​മ്മി​ൽ ഏ​റ്റു​മു​ട്ടും. വൈ​കീ​ട്ട് മൂ​ന്നി​ന് ന​ട​ക്കു​ന്ന ര​ണ്ടാം മ​ത്സ​ര​ത്തി​ൽ ശി​വാ​ജി ന​ഗ​ർ മ​ണ്ഡ​ല​വും കെ.​ആ​ർ പു​രം മ​ണ്ഡ​ല​വും ത​മ്മി​ൽ മ​ത്സ​രി​ക്കും. ബം​ഗ​ളൂ​രു​വി​ലെ നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളെ പ്ര​തി​നി​ധാ​നം​ചെ​യ്ത് 17 ടീ​മു​ക​ളാ​ണ് ടൂ​ർ​ണ​മെ​ന്റി​ൽ മാ​റ്റു​ര​ക്കു​ന്ന​ത്.

Tags:    
News Summary - Chief Minister's Cup: Byatarayanapura, C.V. Raman Nagar teams win

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.