മ​ല​യാ​ളം മി​ഷ​ൻ ബാ​ബു​സാ​ഹി​ബ് പാ​ള​യ പ​ഠ​ന കേ​ന്ദ്ര​ത്തി​ലെ 2024-25 അ​ധ്യ​യ​ന വ​ർ​ഷ​ത്തെ

പ്ര​വേ​ശ​നോ​ത്സ​വം

മലയാളം മിഷൻ ബാബുസാഹിബ് പാളയ പഠന കേന്ദ്രം പ്രവേശനോത്സവം

ബം​ഗ​ളൂ​രു: മ​ല​യാ​ളം മി​ഷ​ൻ ബം​ഗ​ളൂ​രു സെൻറ് ജോ​സ​ഫ് ഇ​ട​വ​ക ബാ​ബു​സാ​ഹി​ബ് പാ​ള​യ പ​ഠ​ന കേ​ന്ദ്ര​ത്തി​ലെ 2024-25 അ​ധ്യ​യ​ന വ​ർ​ഷ​ത്തെ പ്ര​വേ​ശ​നോ​ത്സ​വം സം​ഘ​ടി​പ്പി​ച്ചു. ഇ​ട​വ​ക മ​ത​ബോ​ധ​ന കേ​ന്ദ്ര​ത്തി​ൽ ന​ട​ന്ന പ്ര​വേ​ശ​നോ​ത്സ​വം പ​ഠ​ന​കേ​ന്ദ്ര​ത്തി​ലെ ആ​മ്പ​ൽ കോ​ഴ്സ് വി​ദ്യാ​ർ​ഥി​നി ഹ​ന്ന ലി​ന്റോ​യു​ടെ പ്രാ​ർ​ഥ​ന ഗാ​ന​ത്തോ​ടെ ആ​രം​ഭി​ച്ചു. പ​ഠ​ന കേ​ന്ദ്രം ഡ​യ​റ​ക്ട​റും ഇ​ട​വ​ക വി​കാ​രി​യു​മാ​യ ഫാ. ​ടോ​ണി മൂ​ന്നു പീ​ടി​യേ​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സാ​ഹി​ത്യ​കാ​ര​നും മ​ല​യാ​ളം മി​ഷ​ൻ പി.​ആ​ർ.​യു​മാ​യ സ​തീ​ഷ് തോ​ട്ട​ശ്ശേ​രി മു​ഖ്യാ​തി​ഥി​യാ​യി.

പ​ഠ​ന കേ​ന്ദ്ര​ത്തി​ലെ നീ​ല​ക്കു​റി​ഞ്ഞി വി​ദ്യാ​ർ​ഥി​നി​യാ​യ അ​ന്ന​യു​ടെ നൃ​ത്ത​വും പ​ഠ​ന കേ​ന്ദ്ര​ത്തി​ലെ അ​ധ്യാ​പ​ക​നാ​യ സ​ജി വ​ർ​ഗീ​സി​ന്റെ ക​വി​ത പാ​രാ​യ​ണ​വും പ​രി​പാ​ടി​ക്ക് മാ​റ്റേ​കി. സ​തീ​ഷ് തോ​ട്ട​ശ്ശേ​രി മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഫാ​ദ​ർ ടോ​ണി മൂ​ന്നു പീ​ടി​യേ​ക്ക​ൽ, ഫാ​ദ​ർ ജോ​ർ​ജ് പ​ള്ളി​ക്കാ​മ​ല്യ, ഇ​ട​വ​ക കൈ​ക്കാ​ര​ൻ ടോ​മി എ.​സി എ​ന്നി​വ​ർ ആ​ശം​സ നേ​ർ​ന്നു. പു​തി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. ആ​ഷ​ക് ലോ​യി​ഡ് സ്വാ​ഗ​ത​വും സെൻറ​ർ ഇ​ൻ ചാ​ർ​ജ് കാ​ർ​ണീ​വ് റോ​സ് തോ​മ​സ് ന​ന്ദി​യും പ​റ​ഞ്ഞു.  

Tags:    
News Summary - Malayalam Mission Babusahib Camp Study Center

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.