ബംഗളൂരു: കേരള സമാജം കെ.ആർ പുരം സോണിന്റെ ആഭിമുഖ്യത്തിൽ മലയാളം മിഷൻ രാമമൂർത്തി നഗർ വാരാണസി മെയിൻ റോഡിലെ സെന്റ് മേരീസ് ചർച്ച് ഓഡിറ്റോറിയത്തിൽ പഠന ക്ലാസുകൾ ആരംഭിച്ചു. പള്ളി വികാരി റവ. ഫാ. ഡോണി വാഴവേലിക്കകത്ത് ഉദ്ഘാടനം നിർവഹിച്ചു.
കേരള സമാജം കെ. ആർ. പുരം സോൺ ചെയർമാൻ ഹനീഫ് അധ്യക്ഷത വഹിച്ചു. കേരള സമാജം ജനറൽ സെക്രട്ടറി റെജി കുമാർ, മലയാളം മിഷൻ കർണാടക ചാപ്റ്റർ പ്രസിഡന്റ് ദാമോദരൻ മാഷ് എന്നിവർ മുഖ്യാതിഥികളായി.ദൂരവാണി നഗർ കേരള സമാജം മുൻ പ്രസിഡന്റ് പീറ്റർ ജോർജ്, മലയാളം മിഷൻ ഭാരവാഹികളായ ജെയ്സൺ ലൂക്കോസ്, അനൂപ് എന്നിവർ യോഗത്തിൽ സംസാരിച്ചു.
കേരള സമാജം കെ.ആർ പുരം സോൺ വൈസ് ചെയർമാൻ ഷൈബി കോശി പാഠപുസ്തകങ്ങൾ ഏറ്റുവാങ്ങി. മലയാളം മിഷൻ അധ്യാപിക മീര നാരായണൻ കുട്ടികൾക്ക് ആദ്യ ക്ലാസെടുത്തു. കേരള സമാജം ജോയന്റ് കൺവീനർ സൈദ് മസ്താൻ നന്ദി പറഞ്ഞു. നൂറോളം കുട്ടികൾ മലയാള പഠനത്തിനായി രജിസ്റ്റർ ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.