ബംഗളൂരു: മലയാളം മിഷൻ കർണാടക ചാപ്റ്ററിന്റെ വനിതദിനാഘോഷം മാറത്തഹള്ളി എഡിഫിസ് വണ്ണിൽ നടന്നു. ജമാഅത്തെ ഇസ്ലാമി മേഖല വൈസ് പ്രസിഡന്റും കമ്യൂണിറ്റി കൗൺസലിങ് പ്രവർത്തകയുമായ ഷംലി ഉദ്ഘാടനം ചെയ്തു. മലയാളം മിഷൻ കർണാടക ചാപ്റ്റർ പ്രസിഡന്റ് കെ. ദാമോദരൻ മാസ്റ്റർ, ലോക കേരളസഭ അംഗം സി. കുഞ്ഞപ്പൻ എന്നിവർ ആശംസ നേർന്നു. ഈ വർഷത്തെ അന്തർ ദേശീയ വനിതദിന ടാഗ് ലൈൻ ആയ ‘ഇൻസ്പെയർ ഇൻക്ലൂഷൻ’ എന്ന വിഷയത്തിൽ പാനൽ ചർച്ച അരങ്ങേറി. ദി ന്യൂസ് മിനിറ്റ് ചീഫ് എഡിറ്റർ ധന്യ രാജേന്ദ്രൻ, എഴുത്തുകാരി ലെഫ്. കേണൽ ഡോ. സോണിയ ചെറിയാൻ എന്നിവർ പങ്കെടുത്തു.
മലയാളം മിഷൻ കർണാടക ചാപ്റ്റർചാപ്റ്റർ സെക്രട്ടറി ഹിത വേണുഗോപാൽ മോഡറേറ്ററായി. മലയാളം മിഷൻ അധ്യാപികമാരായ അഡ്വ. ബുഷ്റ വളപ്പിൽ പോക്സോ നിയമത്തെക്കുറിച്ചും സുചിത്ര ശ്രീകുമാരൻ ‘സാമ്പത്തിക സുരക്ഷിതത്വവും സ്ത്രീകളും’എന്ന വിഷയത്തിലും ക്ലാസെടുത്തു. തുടർന്ന് നീലക്കുറിഞ്ഞി വിദ്യാർഥികളായ സേതുലക്ഷ്മി, ആവണി രമേഷ് എന്നിവർ കവിത ആലപിച്ചു. ആമ്പൽ വിദ്യാർഥിനി അക്ഷര നൃത്തശിൽപം അവതരിപ്പിച്ചു. നോർത്ത് മേഖല കോഓഡിനേറ്റർ ബിന്ദു ഗോപാലകൃഷ്ണൻ സ്വാഗതവും ചാപ്റ്റർ വൈസ് പ്രസിഡന്റ് ഷാഹിന ലത്തീഫ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.