ബംഗളൂരു: മലയാളം മിഷൻ കർണാടക ചാപ്റ്റർ പഠനോത്സവം ബംഗളൂരുവിലും മൈസൂരിലുമായി ഞായറാഴ്ച നടക്കും. ബംഗളൂരുവിൽ വിമാനപുര കൈരളീ നിലയം സ്കൂളിൽ രാവിലെ 8.30ന് ആരംഭിക്കുന്ന പഠനോത്സവം പ്രധാന നിരീക്ഷകനും മലയാളം മിഷന്റെ റേഡിയോ മലയാളം മേധാവിയുമായ ജേക്കബ് എബ്രഹാം, കൈരളീ കലാസമിതി അധ്യക്ഷൻ സുധാകരൻ രാമന്തളി, സെക്രട്ടറി പി.കെ. സുധീഷ് എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്യും.
ബംഗളൂരുവിലും മൈസൂരിലുമായി കണിക്കൊന്ന, സൂര്യകാന്തി, ആമ്പൽ എന്നീ പാഠ്യപദ്ധതികളിലായി 400ഓളം കുട്ടികളാണ് പഠനോത്സവത്തിൽ പങ്കെടുക്കുക. മൈസൂർ മേഖല പഠനോത്സവം രാവിലെ 8.30ന് ഡി.പോൾ പബ്ലിക് സ്കൂളിൽ നടക്കും. പ്രിൻസിപ്പൽ ഫാദർ ജോമിഷ് ഉദ്ഘാടനം നിർവഹിക്കും. ചെണ്ടമേളങ്ങളും നാടൻപാട്ടും മറ്റ് ദൃശ്യകലകളും പഠനോത്സവത്തിന് മാറ്റുകൂട്ടും. പഠനനേട്ടം കൈവരിക്കുകയും നവംബർ അഞ്ചിന് പഠിതാക്കളുടെ പഠനകേന്ദ്രങ്ങളിൽ നടന്ന മാതൃകാ പഠനോത്സവത്തിൽ യോഗ്യത നേടിയവരുമായ കുട്ടികളാണ് ഞായറാഴ്ച നടക്കുന്ന പഠനോത്സവത്തിൽ പങ്കെടുക്കുകയെന്ന് മലയാളം മിഷൻ കർണാടക ചാപ്റ്റർ പി.ആർ.ഒ സതീഷ് തോട്ടശ്ശേരി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.