മ​യ​ക്കു​മ​രു​ന്നു​മാ​യി മ​ല​യാ​ളി പി​ടി​യി​ൽ

ബം​ഗ​ളൂ​രു: മാ​ര​ക മ​യ​ക്കു​മ​രു​ന്നാ​യ എം.​ഡി.​എം.​എ​യു​മാ​യി മ​ല​യാ​ളി യു​വാ​വ് മം​ഗ​ളൂ​രു​വി​ൽ പി​ടി​യി​ലാ​യി. കാ​സ​ർ​കോ​ട് ചെ​ർ​ക്ക​ള ചെ​ങ്ങ​ള സ്വ​ദേ​ശി അ​ബ്ദു​ല്ല​യാ​ണ് (39) അ​റ​സ്റ്റി​ലാ​യ​ത്. ബം​ഗ​ളൂ​രു​വി​ൽ​നി​ന്ന് 7.5 ല​ക്ഷം വി​ല​മ​തി​ക്കു​ന്ന എം.​ഡി.​എം.​എ​യു​മാ​യി മം​ഗ​ളൂ​രു​വി​ലെ​ത്തി​യ യു​വാ​വി​നെ പൊ​ലീ​സ് ര​ഹ​സ്യ വി​വ​ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. മ​യ​ക്കു​മ​രു​ന്നി​ന് പു​റ​മെ, ഇ​യാ​ൾ സ​ഞ്ച​രി​ച്ച കാ​ർ, ഉ​പ​യോ​ഗി​ച്ച ഫോ​ൺ, 1260 രൂ​പ എ​ന്നി​വ​യും പി​ടി​ച്ചെ​ടു​ത്തു. അ​ബ്ദു​ല്ല​ക്കെ​തി​രെ മു​മ്പും കേ​സു​ണ്ട്. 45 കി​ലോ ക​ഞ്ചാ​വ് ക​ട​ത്തി​യ​തി​ന് ആ​ന്ധ്ര വി​ശാ​ഖ​പ​ട്ട​ണ​ത്തും മ​യ​ക്കു​മ​രു​ന്ന് ഉ​പ​യോ​ഗി​ച്ച​തി​ന് കാ​സ​ർ​കോ​ട് വി​ദ്യാ​ന​ഗ​ർ പൊ​ലീ​സ് സ്റ്റേ​ഷ​നി​ലും കേ​സു​ണ്ട്.

Tags:    
News Summary - Malayali arrested with drugs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.