ബംഗളൂരു: മലയാളികൾ പ്രവാസലോകത്ത് വിശ്വാസ്യത ആർജിച്ചവരാണെന്നും ലോകത്തിന്റെ ഏതു കോണിൽപോയാലും നേതൃനിരയിൽ അവരെ കാണാൻ സാധിക്കുമെന്നും കേരള സാംസ്കാരിക മന്ത്രി സജി ചെറിയാൻ പറഞ്ഞു.
ബംഗളൂരുവിൽ കേരള സമാജം നടത്തുന്ന സാന്ത്വനഭവനം പദ്ധതിയും വിദ്യാഭ്യാസ രംഗത്തും സേവന രംഗത്തും നടത്തുന്ന പ്രവർത്തനങ്ങളും മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു.
കേരള സമാജം ബാംഗ്ലൂർ കന്റോൺമെന്റ് സോൺ ‘പൊന്നോണ സംഗമം’ വസന്ത നഗറിലുള്ള ഡോ. ബി.ആർ. അംബേദ്കർ ഭവനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സോൺ വൈസ് പ്രസിഡന്റ് പി.പി. ശശിധരൻ അധ്യക്ഷത വഹിച്ചു.
ബംഗളൂരു സെൻട്രൽ എം.പി പി.സി. മോഹൻ, ഗോകുലം ഗ്രൂപ് ചെയർമാൻ ഗോകുലം ഗോപാലൻ, വി.എസ്.എ സ്ട്രാറ്റജിക് എം.ഡി ഡോ. വിജയകുമാർ, കസ്റ്റംസ് അഡീഷനൽ കമീഷണർ പി. ഗോപകുമാർ ഐ.ആർ.എസ്, കേരള സമാജം ജനറൽ സെക്രട്ടറി റജി കുമാർ, വൈസ് പ്രസിഡന്റ് പി.കെ. സുധീഷ്, കെ.എൻ.ഇ ട്രസ്റ്റ് പ്രസിഡന്റ് ചന്ദ്രശേഖരൻ നായർ, ആഘോഷ കമ്മിറ്റി ചെയർമാൻ വി. മുരളീധരൻ സോണ്‍ കണ്‍വീനര്‍ ജി. ഹരികുമാര്‍, വനിത വിഭാഗം ചെയർപേഴ്സൺ ദിവ്യ മുരളി, യൂത്ത് വിങ് ചെയർമാൻ സുജിത് ലാൽ തുടങ്ങിയവർ സംബന്ധിച്ചു.
കേരള സമാജം കുടുംബാംഗങ്ങൾ അവതരിപ്പിച്ച കലാപരിപാടികൾ, ഓണ സദ്യ, സിനിമനടനും പിന്നണി ഗായകനുമായ നാദിർഷയും സംഘവും അവതരിപ്പിച്ച മെഗാ ഗാനമേള എന്നിവ നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.