മംഗളൂരു: കടബാധ്യതകളിൽ പൊറുതിമുട്ടിയ യുവാവ് വയോധികയെ അവരുടെ ആഭരണങ്ങൾക്കായി കൊലപ്പെടുത്തി. ശേഷം, മൃതദേഹം കഷണങ്ങളാക്കി ഡ്രമ്മിലടച്ച് ആളില്ലാത്ത വീടിന്റെ പരിസരത്ത് ഉപേക്ഷിച്ചു. കെ.ആർ പുരം നിസർഗ ലേഔട്ടിലെ സുശീലാമ്മയാണ്(70) കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഡി.കെ. ദിനേശിനെ(40) തിങ്കളാഴ്ച പൊലീസ് അറസ്റ്റ് ചെയ്തു.
ശനിയാഴ്ച വയോധികയെ ക്ഷേത്രദർശനത്തിന് കൊണ്ടുപോയശേഷം പ്രതി തന്റെ വീട്ടിൽ എത്തിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കൊലപ്പെടുത്തി കൈയിലും കാതിലും കഴുത്തിലുമുള്ള ആഭരണങ്ങൾ കവർന്നു. പിന്നീട് മൃതദേഹം കഷണങ്ങളാക്കി ഡ്രമ്മിൽ അടക്കം ചെയ്ത് ആളില്ലാത്ത വീട് പരിസരത്ത് ഉപേക്ഷിക്കുകയായിരുന്നു. പരിസരത്തുനിന്ന് ദുർഗന്ധം വമിച്ചതിനെ തുടർന്ന് നാട്ടുകാർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു. രണ്ട് കർണാഭരണങ്ങൾ ഒഴികെ എല്ലാം മുക്കുപണ്ടം ആയിരുന്നു എന്ന് സ്വർണം വിൽപന നടത്തിയപ്പോഴാണ് അറിഞ്ഞതെന്ന് പ്രതി പൊലീസിന് മൊഴി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.