മംഗളൂരു: വേനലവധിക്കാല തിരക്ക് മുൻനിർത്തി മംഗളൂരുവിൽനിന്ന് കോയമ്പത്തൂരിലേക്കും തിരിച്ചും പ്രത്യേക ട്രെയിൻ സർവിസ് നടത്തുന്നു. 06041 നമ്പർ മംഗളൂരു സെൻട്രൽ-കോയമ്പത്തൂർ ജങ്ഷൻ പ്രതിവാര സ്പെഷൽ മംഗളുരു സെൻട്രലിൽ നിന്ന് മെയ് 18, 25, ജൂൺ ഒന്ന്, എട്ട്, 15, 22, 29 (ശനിയാഴ്ച) തീയതികളിൽ രാവിലെ 09.30ന് പുറപ്പെട്ട് അതേദിവസം വൈകീട്ട് 6.15ന് കോയമ്പത്തൂർ ജങ്ഷനിൽ എത്തിച്ചേരും. ട്രെയിൻ നമ്പർ 06042 കോയമ്പത്തൂർ ജങ്ഷൻ-മംഗളൂരു സെൻട്രൽ പ്രതിവാര സ്പെഷൽ മെയ് 18, 25, ജൂൺ ഒന്ന്, എട്ട്, 15, 22, 29 തീയതികളിൽ (ശനിയാഴ്ച) കോയമ്പത്തൂർ ജങ്ഷനിൽ എത്തിച്ചേരും. അവിടെനിന്ന് 10.15ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 06.55ന് മംഗളൂരു സെൻട്രലിലും എത്തിച്ചേരും. ഏഴ് സർവിസുകളാണ് ഉണ്ടാവുക.
19 സ്ലീപ്പർ ക്ലാസ് കോച്ചുകൾ, രണ്ട് സെക്കൻഡ് ക്ലാസ് ലഗേജ് കം ബ്രേക് വാനുകൾ എന്നിവ ട്രെയിനിലുണ്ടാവും. കാസർകോട്, പയ്യന്നൂർ, കണ്ണൂർ, തലശ്ശേരി, വടകര, കോഴിക്കോട്, തിരൂർ, ഷൊർണൂർ ജങ്ഷൻ, ഒറ്റപ്പാലം, പാലക്കാട് ജങ്ഷൻ, പോതന്നൂർ ജങ്ഷൻ എന്നിവിടങ്ങളിൽ സ്റ്റോപ് ഉണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.