വീ​ണ്ടും കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ വ​രു​ന്ന​തോ​ടെ മാ​സ്കി​ലേ​ക്ക് മ​ട​ങ്ങു​ന്ന പൊ​തു​ജ​നം. ബം​ഗ​ളൂ​രു കെ.​ആ​ർ മാ​ർ​ക്ക​റ്റ് പ​രി​സ​ര​ത്തു​നി​ന്നു​ള്ള ദൃ​ശ്യം

അടച്ചിട്ട സ്ഥലങ്ങളിലും എ.സി മുറികളിലും മാസ്ക് നിർബന്ധം

ബംഗളൂരു: കർണാടകയിൽ അടച്ചിട്ട സ്ഥലങ്ങളിലും എ.സി മുറികളിലും മാസ്ക് നിർബന്ധമാക്കി. വ്യാഴാഴ്ച ചേർന്ന കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം. പനി ലക്ഷണമുള്ളവരും കടുത്ത ശ്വാസകോശ സംബന്ധമായ അസുഖമുള്ളവരും നിർബന്ധമായും കോവിഡ് പരിശോധന നടത്തണമെന്നും സർക്കാർ നിർദേശിച്ചു.

ജില്ല ആശുപത്രികളിൽ കോവിഡ് വാർഡുകൾ തുറക്കാനും ആവശ്യമായ കിടക്കകളും ഓക്സിജനും ലഭ്യമാക്കാനും യോഗം നിർദേശം നൽകി. യോഗത്തിൽ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ അധ്യക്ഷത വഹിച്ചു. അടുത്തിടെ ലഭിച്ച എല്ലാ കോവിഡ് പോസിറ്റിവ് സാമ്പിളുകളുടെയും ജീനോം സീക്വന്‍സിങ് നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ നിർദേശം നല്‍കിയതായി ആരോഗ്യമന്ത്രി ഡോ. കെ.സുധാകര്‍ പറഞ്ഞു.

ചൈനയും ജപ്പാനും ഉള്‍പ്പെടെ ചില രാജ്യങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കോവിഡ് കേസുകളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായിട്ടുണ്ടെന്നും വാക്‌സിന്റെ മൂന്നാം ഡോസ് എടുക്കുന്നതിന് മുന്‍ഗണന നല്‍കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.സംസ്ഥാനത്ത് ആദ്യ രണ്ട് ഡോസുകള്‍ക്ക് പൂര്‍ണ പരിരക്ഷ ലഭിച്ചെങ്കിലും പലര്‍ക്കും മൂന്നാം ഡോസ് ലഭിച്ചില്ല. അവര്‍ മുന്നോട്ട് വന്ന് മൂന്നാമത്തെ വാക്‌സിന്‍ എടുക്കണമെന്ന് അദ്ദേഹം അഭ്യർഥിച്ചു. 

Tags:    
News Summary - Masks are mandatory in closed areas and AC rooms

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.