ബംഗളൂരു: മൊബൈൽ ഫോൺ പോലുള്ള ആധുനിക സംവിധാനങ്ങളോടുള്ള വിദ്യാർഥികളുടെ അമിത ഭ്രമം വ്യായാമമില്ലാത്ത തലമുറകളെ സൃഷ്ടിക്കുകയും അതുമൂലം ആരോഗ്യം കുറഞ്ഞ് ആയുസ്സ് ചുരുങ്ങുന്ന അവസ്ഥയാണ് ഉണ്ടാവുന്നതെന്ന് മലബാർ മുസ്ലിം അസോസിയേഷൻ പ്രസിഡന്റ് ഡോ. എൻ.എ. മുഹമ്മദ് പറഞ്ഞു.
സംഘടനക്ക് കീഴിലെ ക്രസന്റ് സ്കൂൾ കായിക ഉത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മൈസൂർ റോഡ് സി.എ.ആർ പൊലീസ് ഗ്രൗണ്ടിൽ നടന്ന പരിപാടിയിൽ സ്കൂൾ ചെയർമാൻ അഡ്വ. പി. ഉസ്മാൻ അധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി ടി.സി. സിറാജ് കായിക മത്സരങ്ങൾക്ക് ദീപശിഖ കൊളുത്തി. വിദ്യാർഥികളുടെ മാർച്ച് പാസ്റ്റും കായികാഭ്യാസങ്ങളും നടന്നു. താലൂക്ക് ലെവൽ കായിക മത്സരങ്ങളിൽ വിജയികളായ വിദ്യാർഥികൾക്ക് സമ്മാനങ്ങൾ നൽകി അനുമോദിച്ചു. വൈസ് പ്രസിഡന്റ് അഡ്വ. ശക്കീൽ അബ്ദുറഹ്മാൻ, സെക്രട്ടറിമാരായ കെ.സി. അബ്ദുൽ ഖാദർ, പി.എം. അബ്ദുൽ ലത്തീഫ് ഹാജി, ശംസുദ്ദീൻ കൂടാളി, ടി.പി. മുനീറുദ്ദീൻ, ഖത്തീബ് ശാഫി ഫൈസി ഇർഫാനി, പ്രവർത്തക സമിതി മെംബർമാരായ സി.എച്ച്. ശഹീർ, എ.കെ. കബീർ, എ.ബി. ബഷീർ, ടി.സി. ശബീർ, സിദ്ദീഖ് തങ്ങൾ, സാജിദ് തുടങ്ങിയവർ പങ്കെടുത്തു. ശിവകുമാർ, രാജവേലു, ശ്വേത, അഫ്സർ തുടങ്ങിയവർ മത്സരങ്ങൾ നിയന്ത്രിച്ചു. പ്രിൻസിപ്പൽ മുജാഹിദ് മുസ്തഫ ഖാൻ സ്വാഗതവും പി.എം. മുഹമ്മദ് മൗലവി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.