മംഗളൂരു: ക്ഷയരോഗ മുക്ത ഇന്ത്യ 2025 യജ്ഞം ദക്ഷിണ കന്നട, ഉഡുപ്പി ജില്ലകളിൽ വിജയിപ്പിക്കാൻ മംഗളൂരു റിഫൈനറി ആൻഡ് പെട്രോളിയം ലിമിറ്റഡ് (എം.ആർ.പി.എൽ) കമ്പനിയുടെ കോടി രൂപ സഹായം. ക്ഷയം പരിശോധനക്കുള്ള രണ്ട് വീതം യന്ത്രങ്ങളാണ് ഇരു ജില്ലകളിലും സ്ഥാപിക്കുക.
ആരോഗ്യ -കുടുംബ ക്ഷേമ അധികൃതരുടെ അഭ്യർഥന മാനിച്ചാണ് സി.എസ്.ആർ ഫണ്ടിൽ നിന്ന് തുക അനുവദിച്ചത്. ഇത് സംബന്ധിച്ച രേഖകൾ എം.ആർ.പി.എൽ സി.എസ്.ആർ വിഭാഗം ജനറൽ മാനേജർ ബി. പ്രശാന്ത് ബാലിഗ ദക്ഷിണ കന്നട ജില്ല ആരോഗ്യ ഓഫിസർ ഡോ. എച്ച്.ആർ. തിമ്മയ്യക്ക് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.