1. വി​ധാ​ൻ സൗ​ധ​യി​ൽ ന​ട​ന്ന വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ സം​സാ​രി​ക്കു​ന്നു 2. ഹൈ​കോ​ട​തി വി​ധി​ക്ക് പി​ന്നാ​ലെ ബം​ഗ​ളൂ​രു​വി​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ വ​സ​തി​ക്ക് മു​ന്നി​ൽ സു​ര​ക്ഷ ശ​ക്ത​മാ​ക്കി​യ​പ്പോ​ൾ

മുഡ ഭൂമി വിവാദം; സിദ്ധരാമയ്യക്ക് മുന്നിൽ ഇനിയെന്ത്?

ബംഗളൂരു: മുഡ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട അഴിമതി ആരോപണത്തിൽ ഗവർണറുടെ വിചാരണ അനുമതിക്ക് ഹൈകോടതി സിംഗിൾ ബെഞ്ച് പച്ചക്കൊടി കാട്ടിയതോടെ നിയമക്കുരുക്കിലേക്ക് നീങ്ങുകയാണ് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ.

അഴിമതി കേസിൽ വിവിധ അന്വേഷണ ഏജൻസികൾക്ക് ഉടൻ കേസ് രജിസ്റ്റർ ചെയ്യാനുള്ള സാധ്യത തെളിയുന്നു. സിദ്ധരാമയ്യക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് പരാതിക്കാരനായ ടി.ജെ. അബ്രഹാം കർണാടക ലോകായുക്തയെ സമീപിച്ചിരുന്നു. ജനപ്രതിനിധികൾക്കെതിരായ കേസുകൾ പരിഗണിക്കുന്ന പ്രത്യേക കോടതിയിലും ഹരജികൾ ഫയൽ ചെയ്തിട്ടുണ്ട്.

ഹൈകോടതി വിധിക്ക് പിന്നാലെ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട പ്രതിപക്ഷ പാർട്ടിയായ ബി.ജെ.പി, കേസിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടു. കർണാടകയിലെ രാഷ്ട്രീയ സാഹചര്യത്തിൽ, ഏതുരീതിയിലും മുഖ്യമന്ത്രിക്കെതിരെ കുരുക്ക് മുറുകാമെന്നതാണ് സ്ഥിതി.

അതേസമയം, സിദ്ധരാമയ്യയുടെ ഹരജി തള്ളിയത് ഹൈകോടതി സിംഗിൾ ബെഞ്ചായതിനാൽ ഡിവിഷൻ ബെഞ്ചിന് അപ്പീൽ നൽകാനാവും. അടിയന്തരമായി ഹരജി പരിഗണിച്ച് സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ ഇടക്കാല സ്റ്റേ വാങ്ങാനാവും സിദ്ധരാമയ്യയുടെ നിയമസംഘത്തിന്റെ ശ്രമം.

മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രെ പ്ര​തി​ഷേ​ധം ക​ടു​പ്പി​ക്കാ​ൻ പ്ര​തി​പ​ക്ഷം

മ​ല്ലേ​ശ്വ​ര​ത്തെ ബി.​ജെ.​പി ഓ​ഫി​സി​ൽ ന​ട​ന്ന വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ ബി.​വൈ. വി​ജ​യേ​ന്ദ്ര സം​സാ​രി​ക്കു​ന്നു

ബം​ഗ​ളൂ​രു: മൈ​സൂ​രു ന​ഗ​ര​വി​ക​സ​ന അ​തോ​റി​റ്റി (മു​ഡ) ഭൂ​മി ഇ​ട​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ഴി​മ​തി ആ​രോ​പ​ണ​ത്തി​ൽ വി​ചാ​ര​ണ അ​നു​മ​തി​ക്കെ​തി​രാ​യ മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ​യു​ടെ ഹ​ര​ജി ഹൈ​കോ​ട​തി സിം​ഗി​ൾ ബെ​ഞ്ച് ത​ള്ളി​യ​തോ​ടെ മു​ഖ്യ​മ​ന്ത്രി​യു​ടെ രാ​ജി​ക്കാ​യി പ്ര​തി​ഷേ​ധം ക​ടു​പ്പി​ക്കാ​ൻ പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ളാ​യ ബി.​ജെ.​പി​യും ജെ.​ഡി-​എ​സും.

ഹൈ​കോ​ട​തി വി​ധി​ക്ക് പി​ന്നാ​ലെ സി​ദ്ധ​രാ​മ​യ്യ​യു​ടെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് ക​ർ​ണാ​ട​ക​യി​ലു​ട​നീ​ളം ബി.​ജെ.​പി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ക​ട​ന​ങ്ങ​ൾ ന​ട​ന്നു. ത​ല​സ്ഥാ​ന ന​ഗ​രി​യാ​യ ബം​ഗ​ളൂ​രു​വി​ന് പു​റ​മെ, സി​ദ്ധ​രാ​മ​യ്യ​യു​ടെ ജി​ല്ല​യാ​യ മൈ​സൂ​രു​വി​ലും ഹു​ബ്ബ​ള്ളി, ദ​ക്ഷി​ണ ക​ന്ന​ട, ബെ​ള​ഗാ​വി, മാ​ണ്ഡ്യ, ഉ​ഡു​പ്പി തു​ട​ങ്ങി​യ​യി​ട​ങ്ങ​ളി​ലും പ്ര​ക​ട​നം അ​ര​ങ്ങേ​റി.

ഗ​വ​ർ​ണ​ർ താ​വ​ർ​ച​ന്ദ് ഗ​ഹ്ലോ​ട്ട് പു​റ​പ്പെ​ടു​വി​ച്ച വി​ചാ​ര​ണ ഉ​ത്ത​ര​വ് നി​യ​മ​പ​ര​മാ​ണെ​ന്ന് ഹൈ​കോ​ട​തി വി​ധി​ച്ചി​രി​ക്കു​ക​യാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ ഉ​ട​ൻ രാ​ജി​വെ​ക്ക​ണ​മെ​ന്നും ക​ർ​ണാ​ട​ക ബി.​ജെ.​പി അ​ധ്യ​ക്ഷ​ൻ ബി.​വൈ. വി​ജ​യേ​ന്ദ്ര ആ​വ​ശ്യ​പ്പെ​ട്ടു. മ​ല്ലേ​ശ്വ​ര​ത്തെ ബി.​ജെ.​പി ഓ​ഫി​സി​ൽ ന​ട​ന്ന വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഗ​വ​ർ​ണ​ർ​ക്കെ​തി​രാ​യ ആ​രോ​പ​ണ​ങ്ങ​ൾ മു​ഖ്യ​മ​ന്ത്രി മാ​റ്റി​വെ​ച്ച്, ഹൈ​കോ​ട​തി വി​ധി​യെ മാ​നി​ക്കാ​ൻ ത​യാ​റാ​വ​ണം. മു​ഖ്യ​മ​ന്ത്രി​യു​ടെ കു​ടും​ബം ഉ​ൾ​പ്പെ​ട്ട കേ​സാ​യ​തി​നാ​ൽ പ​ദ​വി രാ​ജി​വെ​ച്ച് അ​ന്വേ​ഷ​ണ​ത്തെ നേ​രി​ട​ണ​മെ​ന്ന് വി​ജ​യേ​ന്ദ്ര പ​റ​ഞ്ഞു.

മു​ഡ ഭൂ​മി ഇ​ട​പാ​ട് കേ​സി​ൽ സി.​ബി.​ഐ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി പ്ര​ൾ​ഹാ​ദ് ജോ​ഷി ആ​വ​ശ്യ​പ്പെ​ട്ടു. മു​ഡ ഇ​ട​പാ​ടി​ൽ ആ​യി​ര​ത്തോ​ളം സൈ​റ്റു​ക​ൾ മ​റ്റു പ​ല​ർ​ക്കും അ​ന​ധി​കൃ​ത​മാ​യി ന​ൽ​കി​യി​ട്ടു​ണ്ട്. അ​തി​ൽ കൂ​ടു​ത​ലും അ​ടു​ത്തി​ടെ ഏ​താ​നും മാ​സ​ങ്ങ​ൾ​ക്കി​ടെ​യാ​ണ് കൈ​മാ​റി​യ​ത്. എ​ല്ലാം അ​ന്വേ​ഷ​ണ​വി​ധേ​യ​മാ​ക്ക​ണ​മെ​ന്ന് ജോ​ഷി പ​റ​ഞ്ഞു. അ​ന്വേ​ഷ​ണം നി​ഷ്പ​ക്ഷ​മാ​വാ​ൻ മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ രാ​ജി​വെ​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. 

Tags:    
News Summary - Muda Scam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.